south africa's tour of india
മഴ ചതിച്ചു, ആദ്യ മത്സരം കാണാന്‍ ബുധനാഴ്ച വരെ കാത്തിരിക്കണം; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 ഉപേക്ഷിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
2019 Sep 15, 03:09 pm
Sunday, 15th September 2019, 8:39 pm

ധരംശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ട്വന്റി20 മത്സരം മഴമൂലം ഉപേക്ഷിച്ചു. ഹിമാചല്‍ പ്രദേശിലെ ധരംശാലയിലുള്ള എച്ച്.പി.സി.എ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരം ഒരു പന്ത് പോലും എറിയാതെയാണ് ഉപേക്ഷിച്ചത്. മഴമൂലം ടോസ് പൂര്‍ത്തിയാക്കാന്‍ പോലും കഴിയാതെ വന്ന സാഹചര്യത്തിലാണ് തീരുമാനം.

മൂന്നു മത്സരങ്ങളുടെ ട്വന്റി20-കളില്‍ രണ്ടാമത്തെ മത്സരം മൊഹാലിയിലാണ്. ബുധനാഴ്ചയാണു മത്സരം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗ്രൗണ്ടിന്റെ പാതിയിലേറെ ഭാഗമാണ് വെള്ളം കെട്ടിനിന്നതിനാല്‍ ടാര്‍പോളിന്‍ കൊണ്ടു മൂടിയത്. എന്നാല്‍ മത്സരം ചെറു ഓവറിലെങ്കിലും നടക്കുമെന്ന പ്രതീക്ഷയില്‍ അവസാന സമയം വരെ നൂറുകണക്കിനു കാണികളാണ് സ്റ്റേഡിയത്തിലുണ്ടായിരുന്നത്.

ഏഴുമണിക്കു തുടങ്ങേണ്ടതായിരുന്നു മത്സരമെങ്കിലും അഞ്ചര മുതല്‍ മഴ പെയ്യുകയായിരുന്നു.

അടുത്ത ഞായറാഴ്ചയാണ് ബെംഗളൂരുവില്‍ അടുത്ത ട്വന്റി20 മത്സരം നടക്കുക.

തുടര്‍ന്ന് ഈ മാസം 26-ന് ബോര്‍ഡ് പ്രസിഡന്റ് ഇലവനുമായി ദക്ഷിണാഫ്രിക്ക ത്രിദിന മത്സരം കളിക്കും. വിജയനഗരത്തിലാണു മത്സരം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒക്ടോബര്‍ രണ്ടിന് ആദ്യ ടെസ്റ്റ് വിശാഖപട്ടണത്തു തുടങ്ങി. മൂന്ന് ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. രണ്ടാം ടെസ്റ്റ് പുനെയിലും മൂന്നാം മത്സരം റാഞ്ചിയിലും നടക്കും. ഒക്ടോബര്‍ 19-നാണ് അവസാന ടെസ്റ്റ്.