ദുബായ്: രോഹിത് ശര്‍മയെ ഒഴിവാക്കി കൂടേയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് നേരത്തെ പറയണമെന്നും കോഹ്‌ലി മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.
സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്താതെ രോഹിതിനെ ടീമിലെടുത്തത് തെറ്റായ തീരുമാനമായിരുന്നോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
ധീരമായ ചോദ്യമെന്നായിരുന്നു ചിരിച്ചുകൊണ്ട് കോഹ്‌ലി ഇതിന് മറുപടി നല്‍കിയത്.
‘നിങ്ങള്‍ക്കെന്ത് തോന്നുന്നു സര്‍? ഏറ്റവും മികച്ചതെന്ന് എനിക്ക് തോന്നുന്ന ടീമിനൊപ്പമാണ് ഞാന്‍ കളിക്കുന്നത്. എന്താണ് നിങ്ങളുടെ അഭിപ്രായം?’, കോഹ്‌ലി ചോദിച്ചു.
നിങ്ങള്‍ക്ക് രോഹിത് ശര്‍മയെ ടി-20യില്‍ നിന്ന് ഒഴിവാക്കാനാകുമോ? അദ്ദേഹം കഴിഞ്ഞ കളിയില്‍ എങ്ങനെയാണ് കളിച്ചതെന്ന് നിങ്ങള്‍ കണ്ടിരുന്നോ? അവിശ്വസനീയം (ചിരിക്കുന്നു). സര്‍ നിങ്ങള്‍ക്ക് വിവാദമാണ് ആവശ്യമെങ്കില്‍ എന്നോട് നേരത്തെ പറയണം. ഞാന്‍ അതിനനുസരിച്ച് മറുപടി പറയാം,’ കോഹ്‌ലി പറഞ്ഞു.
View this post on Instagram
ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്ഥാനോട് പരാജയപ്പെട്ടത്. ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഒരുവശത്ത് ഉറച്ചുനിന്ന കോഹ്‌ലിയാണ് പൊരുതാവുന്ന സ്‌കോര്‍ ടീമിന് സമ്മാനിച്ചത്.
മറുപടി ബാറ്റിംഗില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ വിജയത്തിലെത്തുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: India vs Pakistan: Will you drop Rohit Sharma? Virat Kohli laughs off journalist’s question after 10-wicket loss