ഏഷ്യാ കപ്പിലെ ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ തോറ്റതിന്റെ പകരം വീട്ടാനും ഡോമിനന്‍സ് പിടിച്ചെടുക്കാനും പാകിസ്ഥാന്‍ ഒരുങ്ങുമ്പോള്‍ പാകിസ്ഥാന് മേല്‍ ഒരിക്കല്‍ക്കൂടി അധീശത്വം സ്ഥാപിക്കാനായാണ് ഇന്ത്യ ഇറങ്ങുന്നത്.
ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ നിന്നും ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ പുറത്തിരുന്ന ഹര്‍ദിക് പാണ്ഡ്യ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
ടൂര്‍ണമെന്റില്‍ ആദ്യമായി കളത്തിലിറങ്ങുന്ന റിഷബ് പന്താണ് ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ മാറ്റവും ഏറ്റവും മികച്ച അഡീഷനും. പന്തിന് പുറമെ രവി ബിഷ്‌ണോയിയും ദീപക് ഹൂഡയും ടീമിലെത്തിയിട്ടുണ്ട്.
മികച്ച ഇലവനെ അണിനിരത്തിയാണ് ഇന്ത്യ പാകിസ്ഥാനെതിരെ ഇറങ്ങിയിരിക്കുന്നത്. പരിക്കേറ്റ് പുറത്തായ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവമാണ് ഇന്ത്യക്ക് മുമ്പിലുള്ള ഏറ്റവും വലിയ പ്രതിസന്ധി.
എന്നാല്‍ ആ പ്രതിസന്ധിയെ മറികടക്കാന്‍ മൂന്ന് മികച്ച ഓള്‍ റൗണ്ടര്‍മാരെയാണ് ഇന്ത്യ കളത്തിലിറക്കിയത്.
അതേസമയം, ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്.
ഇന്ത്യ ഇലവന്‍
കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌ണോയ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്
പാകിസ്ഥാന്‍ ഇലവന്‍
മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ അസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, കുഷ്ദില്‍ ഷാ, ഷദാബ് ഖാന്‍, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നെയ്ന്‍, നസീം ഷാ
Content Highlight: India vs Pakistan, Super Four match, Pakistan won the toss and elect to field