| Saturday, 9th June 2018, 11:17 am

മാസ്മരിക പ്രകടനവുമായി എക്ത ബിഷ്ട്; പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യകപ്പ് ഫൈനലില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യുദല്‍ഹി: പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യകപ്പ് വനിത ടി20 ഫൈനലില്‍. ഏക്ത ബിഷ്ടിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യയുടെ മിന്നും ജയം. 73 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 16.1 ഓവറില്‍ വിജയം നേടുകയായിരുന്നു.

ആദ്യ ഓവറില്‍ മിതാലി രാജിനെയും മൂന്നാം ഓവറില്‍ ദീപ്തി ശര്‍മ്മയെയും നഷ്ടമാകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 5-2 എന്ന നിലയിലായിരുന്നു. പിന്നീട് സ്മൃതി മന്ഥാന-ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നത്. സ്മൃതി 38 റണ്‍സ് നേടി ലക്ഷ്യത്തിനു 3 റണ്‍സ് അകലെ പുറത്തായെങ്കിലും ഹര്‍മ്മന്‍പ്രീത് കൗര്‍ 34 റണ്‍സുമായി പുറത്താകാതെ ടീമിന്റെ വിജയം ഉറപ്പാക്കി.


Read Also : 50 ഓവറില്‍ നാലിന് 490 റണ്‍സ്!; ഏകദിന ക്രിക്കറ്റില്‍ ചരിത്രം സൃഷ്ടിച്ച് ന്യൂസിലാന്‍ഡ് വനിതകള്‍


നേരത്തെ ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യന്‍ ബൗളിംഗിനു മുന്നില്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടു. സന മിര്‍ 20 റണ്‍സുമായി ടോപ് സ്‌കോറര്‍ ആയപ്പോള്‍ നാഹിദ ഖാന്‍ 18 റണ്‍സ് നേടി. ഇരുവരും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സാണ് പാക്കിസ്ഥാനു നേടാനായത്.

എക്ത ബിഷ്ട് 3 വിക്കറ്റ് നേടിയപ്പോള്‍ ശിഖ പാണ്ഡേ, അനൂജ പാട്ടില്‍, പൂനം യാദവ്, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

We use cookies to give you the best possible experience. Learn more