'വെള്ളത്തില്‍ ചാടി ചാവരുതോ?, അച്ഛനെന്നും അച്ഛന്‍ തന്നെയാണ്'; ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് പിന്നാലെ നരേന്ദ്രമോദിയേയും വിരാട് കോഹ്‌ലിയേയും ബോളിവുഡ് താരങ്ങളേയും കടന്നാക്രമിച്ച പാക് അവതാരകന്‍
DSport
'വെള്ളത്തില്‍ ചാടി ചാവരുതോ?, അച്ഛനെന്നും അച്ഛന്‍ തന്നെയാണ്'; ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് പിന്നാലെ നരേന്ദ്രമോദിയേയും വിരാട് കോഹ്‌ലിയേയും ബോളിവുഡ് താരങ്ങളേയും കടന്നാക്രമിച്ച പാക് അവതാരകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th June 2017, 7:46 pm

ലണ്ടന്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പിച്ചതിന് പിന്നാലെ പാകിസ്താനില്‍ മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരെ കൂവിവിളിച്ചും പ്രകടനം നടത്തിയും ആഘോഷിക്കുകയാണ് പാകിസ്താന്‍ ആരാധകര്‍. തീര്‍ന്നില്ല, പാക് വിജയത്തിനു പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും വിരാട് കോഹ്‌ലിയ്ക്കും എന്തിനേറെ ബോളിവുഡ് താരങ്ങള്‍ക്കുമെതിരേയും പാക് ആരാധകര്‍ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു.

പാകിസ്താനിലെ ബോല്‍ ടി വിയിലെ ഒരു അവതാരകനാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിച്ചതോടെ നിയന്ത്രണം വിട്ടത്. “ഐസേ നഹി ചലേ ഗാ”എന്ന പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്, സിനിമാതാരം റിഷി കപൂര്‍, മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമി എന്നിവരെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുകയായിരുന്നു ഇയാള്‍.


Also Read: ‘ചതിച്ചത് കൂട്ടത്തില്‍ ഒരാള്‍ തന്നെയാണ്’; വിവാദത്തിന് തിരികൊളുത്തി തോല്‍വിയ്ക്ക് കാരണം സഹതാരമെന്ന് വെളിപ്പെടുത്തി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിവാദ ട്വീറ്റ്


ബോല്‍ ടി.വിയിലെ അവതാരകനായ ആമിര്‍ ലിഖായത്താണ് വിജയത്തില്‍ മനംമറന്ന് ഇന്ത്യക്കാരെ ആക്ഷേപിച്ചത്. ഇന്ത്യന്‍ അമ്മമാര്‍ മക്കള്‍ക്ക് ഈ കഥകള്‍ പറഞ്ഞുകൊടുക്കും. പാകിസ്താനെതിരെ കളിക്കാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കണം എന്ന് പറഞ്ഞുകൊടുക്കും. 180 റണ്‍സിന് തങ്ങളെ തോല്‍പ്പിച്ചവരാണ് എന്ന് പറഞ്ഞുകൊടുക്കും എന്നൊക്കെയാണ് ലിഖായത്ത് പറഞ്ഞത്.

ഇതോടെ ഇന്ത്യക്കാര്‍ക്ക് മനസിലായിക്കാണും ആരാണ് അച്ഛനെന്ന് ആരാണ് മകനെന്നും എന്നു പറഞ്ഞ ആമിര്‍ അച്ഛന്‍ എന്നും അച്ഛന്‍ തന്നെയാണെന്നും ആഞ്ഞടിച്ചു. അതിരോക്ഷത്തോടെ ചാനല്‍ച്ചര്‍ച്ചയില്‍ ആഞ്ഞടിക്കുന്ന അര്‍ണബ് ഗോസ്വാമിയെ സംവാദത്തിന് വെല്ലുവിളിക്കാനും അദ്ദേഹം മറന്നില്ല.

ഇന്ത്യന്‍ നായകന്‍ വിരാടിനെതിരേയും അധിക്ഷേപം നടത്തിയ അവതാരകന്‍ മോദിയേയും കടന്നാക്രമിച്ചു. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് ഒഴുകുന്നത് നിര്‍ത്തിയ വെള്ളത്തില്‍ ചാടാനായിരുന്നു മോദിയ്ക്ക് അവതാരകന്‍ നല്‍കിയ നിര്‍ദ്ദേശം.

ഇതിന് മുമ്പും ഹേറ്റ് സ്പീച്ച് നടത്തിയതിന് വിലക്ക് വാങ്ങേണ്ടിവന്നിട്ടുള്ള ആളാണ് ലിഖായത്ത്.