| Sunday, 3rd February 2019, 11:02 am

കാത്തുരക്ഷിച്ച് റായിഡു, കത്തിക്കയറി പാണ്ഡ്യ; ന്യൂസിലാന്റിന് ജയിക്കാന്‍ 253 റണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

വെല്ലിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ ന്യൂസിലാന്റിന് ജയിക്കാന്‍ 253 റണ്‍സ്. ടോപ് ഓര്‍ഡറിന്റെ തകര്‍ച്ചയ്ക്ക് ശേഷം അമ്പാട്ടി റായിഡുവിന്റെ അര്‍ധസെഞ്ച്വറിയും ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടുമാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

നാലാം ഏകദിനത്തിന് സമാനമായി ആദ്യ 20 റണ്‍സിനുള്ളില്‍ ഇന്ത്യയ്ക്ക് രോഹിതിനേയും ശിഖര്‍ ധവാനേയും ശുഭ്മാന്‍ ഗില്ലിനേയും ധോണിയേയും നഷ്ടമായി.

എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ച റായിഡു അഞ്ചാം വിക്കറ്റില്‍ വിജയ് ശങ്കറിനൊപ്പവും ആറാം വിക്കറ്റില്‍ കേദാര്‍ ജാദവിനൊപ്പവും ഇന്നിംഗ്‌സ് കരക്കടുപ്പിച്ചു.

ALSO READ: ഏഷ്യാകപ്പ് ജയം, മുഴുവന്‍ ടീമംഗങ്ങളുടെയും പേരില്‍ ഖത്തര്‍ സ്റ്റാമ്പ് ഇറക്കി

സെഞ്ച്വറിയിലേക്ക് നീങ്ങിയ റായിഡുവിനെ 90 റണ്‍സില്‍ പുറത്താക്കിയ ഹെന്റി ന്യൂസിലാന്റിന് ബ്രേക്ക് ത്രൂ നല്‍കി. വിജയ് ശങ്കര്‍ 45 റണ്‍സെടുത്തും കേദാര്‍ ജാദവ് 34 റണ്‍സെടുത്തും പുറത്തായി.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍ദിക് പാണ്ഡ്യയും തിളങ്ങി. 46ാം ഓവറില്‍ ടോഡ് ആസ്ലെയെ തുടര്‍ച്ചായായി മൂന്ന് സിക്‌സിന് പറത്തി പാണ്ഡ്യ റണ്‍നിരക്ക് ഉയര്‍ത്തി. 22 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറുമടക്കം 45 റണ്‍സെടുത്ത പാണ്ഡ്യ 48ാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്.

ന്യൂസിലാന്റിനായി ഹെന്റി നാല് വിക്കറ്റും ബോള്‍ട്ട് മൂന്ന് വിക്കറ്റും നേടി. അഞ്ച് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ മൂന്ന് ജയത്തോടെ സ്വന്തമാക്കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more