ബേ ഓവല്‍: ന്യൂസിലാന്റിനെതിരായ അഞ്ചാം ടി-20യിലും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. മൗണ്ട് മൗംഗനൂയിയിലെ അഞ്ചാം അങ്കത്തില്‍ കിവീസിനെ ഏഴു റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.
ടി-20 ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമാണ് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഒരു ടീം തൂത്തുവാരുന്നത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 163 റണ്‍സ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മറുപടി ബാറ്റിങ്ങില്‍ ഒരുവേള മൂന്നിന് 116 റണ്‍സെന്ന നിലയിലായിരുന്ന കിവീസ്, അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ചയിലൂടെ മത്സരം ഇന്ത്യയ്ക്ക് അടിയറവു വയ്ക്കുകയായിരുന്നു.
40 റണ്‍സിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും നഷ്ടമാക്കിയ കിവീസിന് നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 156 റണ്‍സ് മാത്രം. ഇഷ് സോധി അവസാന ഓവറില്‍ ഇരട്ടസിക്‌സുമായി പ്രതീക്ഷ നല്‍കിയെങ്കിലും വിജയലക്ഷ്യം കിവീസിന് എത്തിപ്പിടിക്കാവുന്നതിനും അപ്പുറത്തായിരുന്നു.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രണ്ടു വിക്കറ്റ് വീതം പിഴുത നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഉറച്ച പിന്തുണ നല്‍കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 163 റണ്‍സെടുത്തത്. തകര്‍ത്തടിച്ച് രാജ്യാന്തര ടി-20യിലെ 21ാം അര്‍ധസെഞ്ചുറി കുറിച്ച രോഹിത് ശര്‍മ 17ാം ഓവറില്‍ പരുക്കേറ്റ് കയറിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
രോഹിത് 41 പന്തില്‍ മൂന്നു വീതം സിക്‌സും ഫോറും സഹിതം 60 റണ്‍സെടുത്തു. രാഹുല്‍ 33 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 45 റണ്‍സെടുത്തു. സ്‌കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ സഞ്ജു സാംസണിന്റെ വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക്, രണ്ടാം വിക്കറ്റില്‍ രാഹുല്‍ -രോഹിത് സഖ്യം പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് (88) കരുത്തായത്.
WATCH THIS VIDEO: