ഗയാന: വനിതാ ടി-20 ലോകകപ്പില്‍ സെമിബര്‍ത്ത് ഉറപ്പാക്കാന്‍ ഇന്ത്യ ഇന്ന് അയര്‍ലന്റിനെ നേരിടും. ഗ്രൂപ്പില്‍ രണ്ട് ജയവുമായി ഒന്നാമതുള്ള ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാല്‍ സെമി ഫൈനല്‍ ഉറപ്പിക്കാം.
ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കം. ആദ്യമത്സരത്തില്‍ കരുത്തരായ ന്യൂസിലാന്റിനെ തോല്‍പ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ അയല്‍ക്കാരായ പാകിസ്താനെയാണ് തകര്‍ത്തുവിട്ടത്.
ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയ്ക്ക് കാര്യമായ വേവലാതിയില്ല. ആദ്യമത്സരത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സെഞ്ച്വറിയും രണ്ടാം മത്സരത്തില്‍ മിതാലിയുടെ അര്‍ധസെഞ്ച്വറിയും ഇന്ത്യയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നത്.
ALSO READ: വിടവാങ്ങല്‍ മത്സരത്തില്‍ റൂണി ക്യാപ്റ്റനാവും
സ്മൃതി മന്ദാനയും, ജെര്‍മിയാഹ് റോഡിഗ്രസും, വേദ കൃഷ്ണമൂര്‍ത്തിയും ബാറ്റിംഗില്‍ ഫോമിലാണ്.
ബൗളിംഗില്‍ എല്ലാവരും വിക്കറ്റ് നേടുന്നുവെന്നതും ഇന്ത്യയ്ക്ക് ഗുണകരമാണ്. സ്പിന്നര്‍മാരായ ഹേമലതയും പൂനം യാദവും മികച്ച ഫോമിലാണ്.
അതേസമയം ആസ്‌ട്രേലിയയോടും പാകിസ്താനോടും പരാജയപ്പെട്ടാണ് അയര്‍ലന്റ് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്. എന്നാല്‍ തന്റെ ടീം എതിരാളികളാരായാലും അവരെ വിലകുറച്ച് കാണുന്നില്ലെന്ന് ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.
WATCH THIS VIDEO: