ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് തോല്‍വി. ഇന്നിംഗ്‌സിനും 76 റണ്‍സിനുമാണ് ഇന്ത്യയുടെ തോല്‍വി.
മൂന്നാം ദിനം ചെറുത്തുനില്‍പ്പിന്റെ സൂചന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കാണിച്ചെങ്കിലും നാലാദിനം ബൗളര്‍മാരിലൂടെ ഇംഗ്ലണ്ട് ആഞ്ഞടിച്ചു.
354 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് കടവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 278 റണ്‍സിന് പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇരു ടീമുകളും 1-1ന് ഒപ്പമെത്തി.
സ്‌കോര്‍: ഇന്ത്യ 78 & 278, ഇംഗ്ലണ്ട് 432
തലേന്നത്തെ അതേ സ്‌കോറില്‍ പുറത്തായ ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 189 പന്തുകള്‍ നേരിട്ട പൂജാര 15 ഫോറുകള്‍ സഹിതം 91 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവരും അര്‍ധസെഞ്ചുറി നേടി.
125 പന്തുകള്‍ നേരിട്ട കോഹ്‌ലി എട്ടു ഫോറുകളോടെ 55 റണ്‍സെടുത്തു. രോഹിത് 156 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും സഹിതം 59 റണ്‍സെടുത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: India vs England Third Test Results