ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഹര്‍ഭജന്‍ സിംഗിന്റെ ബൗളിംഗ് ആക്ഷന്‍ അനുകരിച്ച് രോഹിത് ശര്‍മ്മ. ചായ സമയത്തിന് പിരിയുന്നതിന് മുന്‍പ് രണ്ട് ഓവറാണ് രോഹിത് എറിഞ്ഞത്.
ഇതിനിടയിലാണ് ഹര്‍ഭജന്‍ സിംഗിന്റെ ബൗളിംഗ് ആക്ഷന്‍ രോഹിത് അനുകരിച്ചത്. രോഹിതിന്റെ പ്രകടനം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മുഖത്തും ചിരി പടര്‍ത്തി.
Rohit Sharma imitating Bhajji’s Action on the last ball before Tea 🤣@ImRo45 • @harbhajan_singh pic.twitter.com/MhsQxPbJcc
— Saish 💫 (@CricketSaish45) February 6, 2021
സോഷ്യല്‍ മീഡിയയിലും രോഹിതിന്റെ ‘അനുകരണം’ ഹിറ്റായി.
അതേസമയം ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. ഇരട്ട സെഞ്ച്വറി നേടിയ നായകന്‍ ജോ റൂട്ടിന്റെ മികവില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 537 റണ്‍സെടുത്തിട്ടുണ്ട്.
റൂട്ട് 218 റണ്‍സെടുത്തു. ബെന്‍ സ്‌റ്റോക്‌സ് 82 റണ്‍സെടുത്ത് റൂട്ടിന് രണ്ടാം ദിനം ഉറച്ച പിന്തുണ നല്‍കി.
ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇശാന്ത്, ബുംറ, അശ്വിന്‍, നദീം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: India vs England: Rohit Sharma mimics Harbhajan Singh’s bowling action, responds to Rishabh Pant’s chatter