ചെന്നൈ: റിഷഭ് പന്ത് ഷോട്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന് ചേതേശ്വര്‍ പൂജാര. പന്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്നതിനെ താന്‍ എതിര്‍ക്കുന്നില്ലെന്നും പൂജാര പറഞ്ഞു.
‘പന്ത് സ്വന്തം ശൈലിയില്‍ കളിക്കട്ടെ. അതിന് നമ്മള്‍ തടയിടേണ്ട. അദ്ദേഹത്തിന് കൂടുതല്‍ പ്രതിരോധത്തിലൂന്നി കളിക്കാന്‍ സാധിക്കില്ല. അതിന് ശ്രമിക്കുമ്പോഴെല്ലാം പന്ത് പെട്ടെന്ന് പുറത്താകും. എന്നാല്‍ ഷോട്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ജാഗ്രത കാണിക്കേണ്ടത് ടീമിന് അത്യന്താപേക്ഷിതമാണ്’, പൂജാര പറഞ്ഞു.
ക്രീസില്‍ കൂടുതല്‍ നേരം പന്ത് നിലയുറപ്പിക്കേണ്ടത് ടീമിന് ഗുണപരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിഴവുകള്‍ തിരുത്തി പന്തിന് കുറെ മുന്നോട്ടുപോകാനുണ്ടെന്നും പൂജാര പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം പൂജാര-പന്ത് സഖ്യമാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 73 ന് നാല് എന്ന നിലയില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഇരുവരും ടീമിനെ പതിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 578 റണ്‍സാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 257 റണ്‍സ് എന്ന നിലയിലാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക