ദുബായ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ പിച്ച് ശരാശരി നിലവാരം പുലര്‍ത്തുന്നതാണെന്ന് ഐ.സി.സി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് പിന്നാലെ വലിയ വിമര്‍ശനങ്ങളുയര്‍ന്ന പിച്ചാണിത്.
ശരാശരിയെന്ന് ഐ.സി.സി വിധിച്ചതോടെ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയന്റുകള്‍ നഷ്ടമാകില്ല. ശരാശരിയിലും താഴെ, മോശം എന്നീ വിലയിരുത്തലുകളാണെങ്കില്‍ ഇന്ത്യയ്ക്ക് പോയന്റ് നഷ്ടമാകുമായിരുന്നു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ബൗളര്‍മാരുടെ മികച്ച പ്രകടനം കണ്ട മത്സരത്തില്‍ രണ്ട് ദിവസം കൊണ്ടാണ് കളി തീര്‍ന്നത്.
49 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയെ രോഹിത് ശര്‍മ്മ (25) ശുഭ്മാന്‍ ഗില്‍ (15) സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 81 റണ്‍സിന് പുറത്തായിരുന്നു.
മത്സരഫലത്തിന് പിന്നാലെ പിച്ചിനെതിരെ മുന്‍ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: India vs England: No demerit points for India as Ahmedabad pitch for 3rd Test rated average by ICC