ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. രണ്ടാം മത്സരം ചെന്നൈയിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞടുത്തിരിക്കുകയാണ്.
നിലവില്‍ മത്സരത്തിലെ ആറ് ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ആദ്യ ഓവറിലെ നാലാം പന്തില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ കയ്യിലാകുകയായിരുന്നു ഫില്‍ സാള്‍ട്ട്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ ബെന്‍ ഡക്കറ്റിനെയും പുറത്താക്കി. 13 റണ്‍സ് നേടിയ ഹാരി ബ്രൂക്കിനെ വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
എന്നിരുന്നാലും ടീമിന് വേണ്ടി ക്രീസില്‍ തുടരുന്ന ജോസ് ബട്‌ലര്‍ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ 23 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 39 റണ്‍സാണ് താരം നേടിയത്. മറുഭാഗത്ത് ലിയാം ലിവിങ്സ്റ്റണ്‍ ഇറങ്ങിയിട്ടുണ്ട്.
രണ്ട് ടീമും പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തിയാണ് ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ സഞ്ജു അടിച്ച് പറത്തിയ ഇംഗ്ലണ്ട് ബൗളര്‍ ഗസ് ആറ്റ്കിന്‍സണെയും ജേക്കബ് ബെഥലിനേയും പുറത്തിരുത്തിയാണ് സന്ദര്‍ശകര്‍ ഇലവന്‍ പ്രഖ്യാപിച്ചത്. താരങ്ങള്‍ക്ക് പകരം ജെയ്മി സ്മിത്തും ബൈഡന്‍ കാഴ്‌സുമാണ് ടീമില്‍ ഇടം നേടിയത്. ഇന്ത്യന്‍ ഇലവനില്‍ നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ് എന്നിവര്‍ക്ക് പകരം ധ്രുവ് ജുറെലും വാഷിങ്ടണ്‍ സുന്ദറുമാണ് ടീമില്‍ ഇടം നേടിയത്.
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ധ്രുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി
ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, ജെയ്മി സ്മിത്, ജെയ്മി ഓവര്‍ട്ടണ്‍, ബൈഡന്‍ കേഴ്‌സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്
Content Highlight: India VS England Match Update