| Tuesday, 11th September 2018, 6:47 pm

സെഞ്ച്വറിയോടെ ലോകേഷ് രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടം, ഓവലില്‍ ഇന്ത്യ പൊരുതുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ലോകേഷ് രാഹുലിന് സെഞ്ചുറി. ഇംഗ്ലീഷ് ബൗളര്‍മാരെ കടന്നാക്രമിച്ചാണ് രാഹുലിന്റെ മുന്നേറ്റം. 147 ബോളില്‍ നിന്ന് 124 റണ്‍സ് നേടി രാഹുല്‍ ക്രീസിലുണ്ട്. രാഹുലിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണിത്.

മുന്‍നിര ബാറ്റ്സ്മാന്മാര്‍ വീണിടത്തിലാണ് രാഹുല്‍ ഒറ്റയ്ക്ക് നിന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത്. രാഹുലിന്റെ ചെറുത്തുനില്‍പ്പില്‍ ഇന്ത്യ നിലവില്‍ അഞ്ച് വിക്കറ്റിന് 204 റണ്‍സെടുത്തിട്ടുണ്ട്. രാഹുലിനൊപ്പം 37 റണ്‍സുമായി റിഷഭ് പന്താണ് ക്രീസില്‍.

മൂന്നിന് 58 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. അവസാന ദിനമായ ഇന്ന് അഞ്ചു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് ഇനിയും 255 റണ്‍സ് കൂടി വേണം.

ALSO READ: മോഡ്രിച്ചോ മെസ്സിയോ? മനസ്സ് തുറന്ന് ഐവാന്‍ റാക്കിട്ടിച്ച്

അതേസമയം, അഞ്ചാം ടെസ്റ്റില്‍ ജയം നേടി നാണക്കേട് ഒഴിവാക്കാനുളള ശ്രമത്തിലാണ് ഇന്ത്യ. 464 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ അജിങ്ക്യ രഹാനെയുടെയും വിഹാരിയുടെയും വിക്കറ്റാണ് ഇന്ന് വീണത്. രഹാനെയും രാഹുലും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 100 ല്‍ കടത്തിയത്. ഇതിനിടയിലാണ് 37 റണ്‍സെടുത്ത രഹാനെയെ മോയിന്‍ അലി പുറത്താക്കിയത്. പിന്നാലെ എത്തിയ വിഹാരി റണ്ണൊന്നും എടുക്കാതെ മടങ്ങി. സ്റ്റോക്സ് ആണ് വിഹാരിയെ പുറത്താക്കിയത്.

ഇംഗ്ലണ്ട് 423 റണ്‍സിനാണ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 332 റണ്‍സാണ് നേടിയിരുന്നത്.

ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 292 ന് പുറത്തായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more