| Monday, 11th March 2024, 9:04 am

തകര്‍ത്തെറിഞ്ഞത് ഒരു നൂറ്റാണ്ടിന്റെ ഇംഗ്ലീഷ് ആധിപത്യം; 112 വര്‍ഷം ഒറ്റക്ക് കയ്യടക്കിവെച്ച റെക്കോഡ് ഇനി ഇന്ത്യക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ സന്ദര്‍ശകരെ 4-1ന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട് പതറിയപ്പോള്‍ ശേഷിക്കുന്ന നാല് ടെസ്റ്റുകളിലും ജയം സ്വന്തമാക്കിയാണ് ഇന്ത്യ തിളങ്ങിയത്.

ഈ വിജയത്തിന് പിന്നാലെ ഒരു ചരിത്രനേട്ടം സ്വന്തമാക്കാനും ഇന്ത്യക്കായി. ഒരു നൂറ്റാണ്ടിനിടെ ഒരു ടീമിനും നേടാന്‍ സാധിക്കാത്ത ചരിത്രനേട്ടമാണ് ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചത്.

112 വര്‍ഷത്തിനിടെ, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍ക്കുകയും, എന്നാല്‍ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിക്കുന്ന ആദ്യ ടീം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഇക്കാലമത്രയും ഇംഗ്ലണ്ടാണ് ഈ നേട്ടത്തിന്റെ ഏക അവകാശികളായിരുന്നത്.

1911-12 സീസണിലെ ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ത്രീ ലയണ്‍സ് ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ 146 റണ്‍സിന് പരാജയപ്പെട്ട ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്.

ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയന്‍ പര്യടനം 1911-12

ആദ്യ ടെസ്റ്റ് – 15-21 ഡിസംബര്‍ (ടൈംലെസ് ടെസ്റ്റ്) – സിഡ്നി

ഓസ്ട്രേലിയ – 447 & 308
ഇംഗ്ലണ്ട് – 318 & 291

ഓസ്ട്രേലിയക്ക് 146 റണ്‍സ് വിജയം

രണ്ടാം ടെസ്റ്റ് – 1911 ഡിസംബര്‍ 30 – 1912 ജനുവരി 3 (ടൈംലെസ് ടെസ്റ്റ്) – മെല്‍ബണ്‍

ഓസ്ട്രേലിയ – 184 & 299
ഇംഗ്ലണ്ട് – 265 & 219/2

ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം

മൂന്നാം ടെസ്റ്റ് – 12-17 ജനുവരി (ടൈംലെസ് ടെസ്റ്റ്) – അഡ്ലെയ്ഡ് ഓവല്‍

ഓസ്ട്രേലിയ – 133 & 476
ഇംഗ്ലണ്ട് – 501 & 112/3

ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് ജയം

നാലാം ടെസ്റ്റ് – 9-13 ഫെബ്രുവരി (ടൈംലെസ് ടെസ്റ്റ്) – മെല്‍ബണ്‍

ഓസ്ട്രേലിയ – 191 & 173
ഇംഗ്ലണ്ട് – 589

ഇംഗ്ലണ്ടിന് ഇന്നിങ്സിനും 225 റണ്‍സിന്റെയും വിജയം

അഞ്ചാം ടെസ്റ്റ് – ഫെബ്രുവരി 23-മാര്‍ച്ച് 1 (ടൈംലെസ് ടെസ്റ്റ്) – സിഡ്നി

ഇംഗ്ലണ്ട് – 324 & 214
ഓസ്ട്രേലിയ – 176 & 292

ഇംഗ്ലണ്ടിന് 70 റണ്‍സ് ജയം.

സമാനമായ രീതിയിലായിരുന്നു 2024ലെ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയും. ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ മികച്ച വിജയം സ്വന്തമാക്കിയപ്പോള്‍ മറ്റ് നാല് മത്സരത്തിലും ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം 2024

ആദ്യ ടെസ്റ്റ് – ജനുവരി 25-28 – ഹൈരദാബാദ്

ഇംഗ്ലണ്ട് – 246 & 420
ഇന്ത്യ – 436 & 202

ഇംഗ്ലണ്ടിന് 28 റണ്‍സ് ജയം

രണ്ടാം ടെസ്റ്റ് – ഫെബ്രുവരി 2-5 – വിശാഖപട്ടണം

ഇന്ത്യ – 396 & 255
ഇംഗ്ലണ്ട് – 253 & 292

ഇന്ത്യക്ക് 106 റണ്‍സിന്റെ ജയം

മൂന്നാം ടെസ്റ്റ് – ഫെബ്രുവരി 15-18 – രാജ്‌കോട്ട്

ഇന്ത്യ – 445 & 430/4d
ഇംഗ്ലണ്ട് – 319 & 122

ഇന്ത്യക്ക് 434 റണ്‍സ് ജയം

നാലാം ടെസ്റ്റ് – ഫെബ്രുവരി 23 – 25 – റാഞ്ചി

ഇംഗ്ലണ്ട് – 353 & 145
ഇന്ത്യ – 307 & 192/5

ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

അഞ്ചാം ടെസ്റ്റ് – മാര്‍ച്ച് 7-9 – ധര്‍മശാല

ഇംഗ്ലണ്ട് – 218 & 195
ഇന്ത്യ – 477

ഇന്ത്യക്ക് ഇന്നിങ്‌സിനും 64 റണ്‍സിന്റെയും ജയം.

പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത യശസ്വി ജെയ്‌സ്വാളാണ് കളിയിലെ താരം. ഒമ്പത് ഇന്നിങ്‌സില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 712 റണ്‍സാണ് താരം നേടിയയത്.

Content highlight: India vs England: India with a great record

We use cookies to give you the best possible experience. Learn more