ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന നാലാം മത്സരത്തില്‍ വിജയിച്ചതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഒരു മത്സരം ശേഷിക്കവെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുന്നത്.
ഈ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പല റെക്കോഡുകളും സ്വന്തമാക്കിയിരുന്നു. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലെ 9,000 റണ്‍സ്, അന്താരാഷ്ട്ര ടെസ്റ്റിലെ 4,000 റണ്‍സ്, ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനെതിരെ 1,000 റണ്‍സ് തുടങ്ങി നിരവധി നേട്ടങ്ങളാണ് രോഹിത് ശര്‍മ തന്റെ പേരില്‍ കുറിച്ചത്.
നാലാം ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ സ്വന്തം റെക്കോഡ് മെച്ചപ്പെടുത്തിയിരിക്കുകയാണ് രോഹിത്. നാലാം ഇന്നിങ്‌സില്‍ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് രോഹിത് റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്.
രോഹിത് ശര്‍മയുടെ ഓരോ ഇന്നിങ്‌സിലെയും ഏറ്റവും ഉയര്‍ന്ന സ്‌കോര്‍
ആദ്യ ഇന്നിങ്‌സ് – 212 vs സൗത്ത് ആഫ്രിക്ക – 2019
രണ്ടാം ഇന്നിങ്‌സ് – 177 vs വെസ്റ്റ് ഇന്‍ഡീസ് – 177
മൂന്നാം ഇന്നിങ്‌സ് – 127 vs സൗത്ത് ആഫ്രിക്ക & ഇംഗ്ലണ്ട്
നാലാം ഇന്നിങ്‌സ് 55 vs ഇംഗ്ലണ്ട് – 2024
ബാസ്‌ബോളിനെ പരാജയപ്പെടുത്തുന്ന ക്യാപ്റ്റന്‍ എന്ന ഖ്യാതിയും ഇതോടെ രോഹിത് സ്വന്തമാക്കി.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ 150+ റണ്‍സ് പിന്തുടര്‍ന്ന് വിജയം സ്വന്തമാക്കുന്നത്.
ഇതിന് മുമ്പ് 2021ല്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു ഇന്ത്യ ഇത്തരത്തിലുള്ള വിജയം സ്വന്തമാക്കിയത്.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മ 81 പന്തില്‍ 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.
യുവതാരം ശുഭ്മന്‍ ഗില്‍ 124 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടിയപ്പോള്‍ ധ്രുവ് ജുറെല്‍ 77 പന്തില്‍ പുറത്താവാതെ 39 റണ്‍സും യശ്വസി ജെയ്‌സ്വാള്‍ 44 പന്തില്‍ 37 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ ഷോയിബ് ബഷീര്‍ മൂന്ന് വിക്കറ്റും ജോ റൂട്ട്, ടോം ഹാര്‍ട്‌ലി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി
മാര്‍ച്ച് ഏഴിനാണ് പരമ്പരയിലെ അവസാന മത്സരം. ധര്‍മശാലയാണ് വേദി.
Content highlight: India vs England 4th Test; Rohit Sharma scored his highest score in 4th test