| Thursday, 25th February 2021, 4:39 pm

ഇന്ത്യന്‍ അടിവേര് പിഴുത് റൂട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 145 റണ്‍സിന് പുറത്ത്. അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ റൂട്ടിന്റെ അവിശ്വസനീയ പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.

വെറും എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റൂട്ട് അഞ്ച് വിക്കറ്റെടുത്തത്. ജാക്ക് ലീച്ച് നാല് വിക്കറ്റുമായി ഉറച്ച പിന്തുണ നല്‍കി.

ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മയും (66) വിരാട് കോഹ്‌ലിയും (27) മാത്രമാണ് പൊരുതിയത്.

ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ 112 റണ്‍സിന് പുറത്താക്കിയ ഇന്ത്യയ്ക്ക് 33 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡായി.

53 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രൗലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. റൂട്ട് 17 റണ്‍സിന് പുറത്തായി.

ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ ആറ് വിക്കറ്റും അശ്വിന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. നൂറാം ടെസ്റ്റ് കളിക്കുന്ന ഇശാന്ത് ഒരു വിക്കറ്റ് നേടി.

48.4 ഓവറിലാണ് ഇംഗ്ലണ്ട് കൂടാരം കയറിയത്. രണ്ട് ടെസ്റ്റുകളില്‍ ഇരുടീമുകള്‍ക്കും ഓരോ ജയം വീതമാണുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: India vs England 3rd Test India all out for 145 Joe Root

Latest Stories

We use cookies to give you the best possible experience. Learn more