Sports News
ടീം സ്‌കോര്‍ 63 എത്തിയപ്പോഴേക്കും അര്‍ധ സെഞ്ച്വറി; സൗരാഷ്ട്രയില്‍ ബാസ്‌ബോളിന്റെ കരുത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Feb 16, 09:48 am
Friday, 16th February 2024, 3:18 pm

 

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്. സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റുമാണ് ഇംഗ്ലണ്ടിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്.

അറ്റാക്കിങ് ക്രിക്കറ്റിന്റെ മനോഹാരിത വ്യക്തമാക്കുന്ന ഇംഗ്ലണ്ടിന്റെ വജ്രായുധമായ ബാസ്‌ബോളിന്റെ കരുത്താണ് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ പ്രകടമാകുന്നത്. സിക്‌സറും ഫോറുകളുമായി ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിക്കുകയാണ്.

പത്ത് ഓവര്‍ പിന്നിട്ടപ്പോഴേക്കും ഇംഗ്ലണ്ട് 67 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ പടുത്തുയര്‍ത്തിയിരുന്നു.

ടീം സ്‌കോര്‍ 63ലെത്തിയപ്പോഴേക്കും ബെന്‍ ഡക്കറ്റ് തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 39 പന്ത് നേരിട്ടാണ് താരം അര്‍ധ സെഞ്ച്വരി പൂര്‍ത്തിയാക്കിയത്. അതേസമയം, മറുവശത്ത് ഏഴ് റണ്‍സ് മാത്രമായിരുന്നു ക്രോളിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

അതേസമയം, ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. സാക്ക് ക്രോളിയെ രജത് പാടിദാറിന്റെ കൈകളിലെത്തിച്ച് അശ്വിനാണ് പുറത്താക്കിയത്. താരത്തിന്റെ 500ാം ടെസ്റ്റ് വിക്കറ്റ് നേട്ടമാണിത്.

നിലവില്‍ 15 ഓവറില്‍ 90 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 55 പന്തില്‍ 68 റണ്‍സുമായി ബെന്‍ ഡക്കറ്റും എട്ട് പന്തില്‍ ഒരു റണ്‍സുമായി ഒലി പോപ്പുമാണ് ക്രീസില്‍.

 

Content highlight: India vs England 3rd test, Ben Duckett scored half century