ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോയതിന്റെ എല്ലാ വിഷമവും രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് യശസ്വി ജെയ്‌സ്വാള്‍ ആഘോഷിച്ചത്. 290 പന്തില്‍ 209 റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.
ഇന്ത്യന്‍ ടീമിലെ മറ്റെല്ലാ താരങ്ങളും ചേര്‍ന്ന് നേടിയ റണ്‍സിനേക്കാള്‍ അധികം നേടിയാണ് ജെയ്‌സ്വാള്‍ ഇന്ത്യയെ താങ്ങി നിര്‍ത്തിയത്. താരത്തിന്റെ റെഡ് ബോള്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ആദ്യ ഇരട്ട സെഞ്ച്വറിയുമാണ് വിശാഖപട്ടണത്തില്‍ പിറവിയെടുത്തത്.
പല റെക്കോഡ് നേട്ടങ്ങളും ഇതിന് പിന്നാലെ ജെയ്‌സ്വാളിനെ തേടിയെത്തിയിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ ഇടം കയ്യന്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഇടം നേടിയാണ് ജെയ്‌സ്വാള്‍ തരംഗമാകുന്നത്.
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 48 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് എന്ന നിലയിലാണ്. 52 പന്തില്‍ 47 റണ്‍സുമായി ബെന്‍ സ്റ്റോക്‌സും 12 പന്തില്‍ 11 റണ്‍സുമായി ടോം ഹാര്‍ട്‌ലിയുമാണ് ക്രീസില്‍.
Content highlight: India vs England: 2nd Test: Uashasvi Jaiswal surpasses Gautam Gambhir in an elite list