ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഒല്ലി പോപ്പിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് ഇന്ത്യന്‍ സൂപ്പര്‍ താരം അശ്വിനെ തേടിയെത്തിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടമാണ് അശ്വിന്‍ ഇതോടെ സ്വന്തമാക്കിയത്.
അശ്വിന്റെ 96ാം വിക്കറ്റായാണ് പോപ് പുറത്തായത്. പിന്നാലെ മോഡേണ്‍ ഡേ ലെഡജന്‍ഡ് ജോ റൂട്ടിന്റെ വിക്കറ്റും നേടി ഇംഗ്ലണ്ടിനെതിരായ വിക്കറ്റ് നേട്ടം 97 ആയി ഉയര്‍ത്താനും അശ്വിന് സാധിച്ചു.
ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – വിക്കറ്റ് എന്നീ ക്രമത്തില്‍)
രവിചന്ദ്ര അശ്വിന്‍ – 97*
ഭഗവത് – 95
അനില്‍ കുംബ്ലെ – 92
ബിഷന്‍ സിങ് ബേദി – 85
കപില്‍ ദേവ് – 85
ഇഷാന്ത് ശര്‍മ – 67
രവീന്ദ്ര ജഡേജ – 56
വിനൂ മങ്കാദ് – 54
ജസ്പ്രീത് ബുംറ – 53
നേരത്തെ ഓസ്‌ട്രേലിയക്കും ന്യൂസിലാന്‍ഡിനുമെതിരെ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ബൗളര്‍ എന്ന റെക്കോഡിട്ട അശ്വിന്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെയും ഈ ഐതിഹാസിക നേട്ടം കുറിച്ചിരിക്കുകയാണ്. സേന രാജ്യങ്ങളില്‍ സൗത്ത് ആഫ്രിക്കക്കെതിരെ മാത്രമാണ് അശ്വിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കാതെ പോയത്. 57 വിക്കറ്റാണ് സൗത്ത് ആഫ്രിക്കക്കെതിരെ അശ്വിന്‍ നേടിയത്.
ഓരോ ടെസ്റ്റ് ടീമുകള്‍ക്കെതിരെയും ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
(എതിരാളികള്‍ – താരം – വിക്കറ്റ് എന്നീ ക്രമത്തില്‍)
അഫ്ഗാനിസ്ഥാന്‍ – രവീന്ദ്ര ജഡേജ – 6
ഓസ്‌ട്രേലിയ – ആര്‍. അശ്വിന്‍ – 114
ബംഗ്ലാദേശ് – സഹീര്‍ ഖാന്‍ – 31
ഇംഗ്ലണ്ട് – ആര്‍. അശ്വിന്‍ – 97*
ന്യൂസിലാന്‍ഡ് – ആര്‍. അശ്വിന്‍ – 66
പാകിസ്ഥാന്‍ – കപില്‍ ദേവ് – 99
സൗത്ത് ആഫ്രിക്ക – അനില്‍ കുംബ്ലെ – 84
ശ്രീലങ്ക – അനില്‍ കുംബ്ലെ – 84
വെസ്റ്റ് ഇന്‍ഡീസ് – കപില്‍ ദേവ് – 85
സിംബാബ്‌വേ – അനില്‍ കുംബ്ലെ – 38
മറ്റ് ടീമുകള്‍ക്കെതിരെ അശ്വിന്റെ വിക്കറ്റ് നേട്ടം
അഫ്ഗാനിസ്ഥാന്‍ – 5
ബംഗ്ലാദേശ് – 23
സൗത്ത് ആഫ്രിക്ക – 57
ശ്രീലങ്ക – 62
വെസ്റ്റ് ഇന്‍ഡീസ് – 75
അതേസമയം, 399 റണ്‍സ് ലക്ഷ്യവുമായി ബാറ്റ് വീശുന്ന ഇംഗ്ലണ്ടിന് ഏഴാം വിക്കറ്റും നഷ്ടപ്പെട്ടിരിക്കുകയാണ്. ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് അവസാനമായി നഷ്ടമായത്. ശ്രേയസ് അയ്യരുടെ വേഗതക്ക് മുമ്പില്‍ റണ്‍ ഔട്ടായി മടങ്ങാന്‍ മാത്രമായിരുന്നു ഇംഗ്ലണ്ട് നായകന് സാധിച്ചത്. 29 പന്തില്‍ 11 റണ്‍സ് നേടിയാണ് സ്‌റ്റോക്‌സി പുറത്തായത്.
നലവില്‍ 55 ഓവര്‍ പിന്നിടുമ്പോള്‍ 232ന് ഏഴ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. എട്ട് പന്തില്‍ ആറ് റണ്‍സുമായി ടോം ഹാര്‍ട്‌ലിയും 37 പന്തില്‍ 18 റണ്‍സുമായി ബെന്‍ ഫോക്‌സുമാണ് ക്രീസില്‍.
Content Highlight: India vs England: 2nd Test: R Ashwin became the highest wicket taker against England