ചെന്നൈ: 17 വിദേശ ടെസ്റ്റുകള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ ആദ്യ വിക്കറ്റ് നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഡാന്‍ ലോറന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബുംറ തന്റെ ‘കന്നി വിക്കറ്റ്’ സ്വന്തമാക്കിയത്.
ടെസ്റ്റില്‍ 2018 ല്‍ തന്നെ അരങ്ങേറിയിരുന്നെങ്കിലും ഇന്ത്യയില്‍ ഇതുവരെ ബുംറ ടെസ്റ്റ് കളിച്ചിരുന്നില്ല. വിദേശ പിച്ചുകളില്‍ മികച്ച റെക്കോഡുള്ള ബുംറ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്റ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലാണ് കളിച്ചിട്ടുള്ളത്.
ജവഗല്‍ ശ്രീനാഥാണ് ഇതിന് മുന്‍പ് ക്രിക്കറ്റില്‍ അരങ്ങേറിയിട്ടും സ്വന്തം രാജ്യത്ത് കളിക്കാന്‍ വൈകിയ താരം. 12 ടെസ്റ്റുകള്‍ക്ക് ശേഷമാണ് ശ്രീനാഥ് ഇന്ത്യയില്‍ ടെസ്റ്റ് കളിച്ചത്.
ആര്‍.പി സിംഗ് (11 ടെസ്റ്റ്), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (10 ടെസ്റ്റ്), ആശിഷ് നെഹ്‌റ (10 ടെസ്റ്റ്) എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.
അതേസമയം ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ മികവില്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 263 റണ്‍സെടുത്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക