ചെന്നൈ: ഇന്ത്യന്‍ പിച്ചുകളെ കുറിച്ച് കുറ്റം പറയുന്നത് ഇംഗ്ലണ്ട് നിര്‍ത്തണമെന്ന് സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍. തങ്ങള്‍ വിദേശത്തെ വേഗതയേറിയ പിച്ചുകളില്‍ കളിക്കാറുണ്ടെന്നും പിച്ചിനെ അനാവശ്യമായി പഴിക്കാറില്ലെന്നും അക്‌സര്‍ പട്ടേല്‍ പറഞ്ഞു.
‘ചെന്നൈയിലെ പിച്ച് യഥാര്‍ത്ഥത്തില്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളിയേറിയതാണ്. നിങ്ങള്‍ക്ക് മികച്ച ടേണ്‍ ലഭിക്കണമെങ്കില്‍ ശരിയായ ലെംഗ്തിലും സ്‌പോട്ടിലും എറിയണം. അല്ലാത്തപക്ഷം അതൊരു മികച്ച പന്തായിരിക്കില്ല’, പട്ടേല്‍ പറഞ്ഞു.
രണ്ടാം ഇന്നിംഗ്‌സില്‍ 486 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റാണ് നഷ്ടമായത്. ഇതില്‍ രണ്ട് വിക്കറ്റും അക്‌സര്‍ പട്ടേലാണ് സ്വന്തമാക്കിയത്.
ആദ്യ ഇന്നിംഗ്‌സില്‍ അക്‌സറിന് ഒരു വിക്കറ്റാണ് നേടാനായത്.
ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത അശ്വിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത് സെഞ്ച്വറി നേടിയിരുന്നു. അശ്വിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി മികവില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 286 റണ്‍സ് നേടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക