സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തിനിടെ അദാനിയ്‌ക്കെതിരെ പ്രതിഷേധം. ഓസ്‌ട്രേലിയന്‍ ഖനി കമ്പനിയ്ക്ക് എസ്.ബി.ഐ ലോണ്‍ അനുവദിക്കുന്നതിനെ എതിര്‍ത്താണ് പ്രതിഷേധം.
സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തിനിടെ അദാനിയ്‌ക്കെതിരെ പ്രതിഷേധം. ഓസ്‌ട്രേലിയന്‍ ഖനി കമ്പനിയ്ക്ക് എസ്.ബി.ഐ ലോണ്‍ അനുവദിക്കുന്നതിനെ എതിര്‍ത്താണ് പ്രതിഷേധം.
നോ 1 ബില്യണ്‍ ഡോളര്‍ അദാനി ലോണ്‍ എന്ന പ്ലക്കാര്‍ഡുമായാണ് പ്രതിഷേധക്കാര്‍ ഗ്രൗണ്ടിലിറങ്ങിയത്. പിന്നാലെ ഗ്രൗണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടി.
Spectator runs on to the field of play during the first #AUSvIND ODI at the Sydney Cricket Ground. Protest sign says ‘No $1BN Adani Loan’ pic.twitter.com/kHlJl6kIXt
— Raunak Kapoor (@RaunakRK) November 27, 2020
ഓസ്ട്രേലിയന്‍ ഖനി കമ്പനിക്ക് എസ്.ബി.ഐ 5000 കോടിയുടെ വായ്പ നല്‍കുന്നതിനെ എതിര്‍ത്താണ് പ്രതിഷേധം. 2014ല്‍ ഒരു ബില്യണ്‍ ഡോളര്‍ വായ്പ നല്‍കുന്നത് സംബന്ധിച്ച് എസ്.ബി.ഐ അദാനിയുമായി എം.ഒയു ഒപ്പിട്ടിരുന്നു. എന്നാല്‍ വിവാദമായതോടെ ഇത് നടന്നിരുന്നില്ല.
Stop Adani protesters run onto the field and stop play.
Security took about five minutes to realise they were trespassing and weren’t players. #AUSvIND pic.twitter.com/wLBgdeLlqu
— Lachlan McKirdy (@LMcKirdy7) November 27, 2020
അദാനിയുടെ ക്വീന്‍സ് ലാന്‍ഡ് പദ്ധതിയ്‌ക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. കോടിക്കണക്കിന് ഇന്ത്യക്കാര്‍ മത്സരം കാണുമെന്ന ഉറപ്പുള്ളത് കൊണ്ടാണ് ഗ്രൗണ്ടിലിറങ്ങി പ്രതിഷേധിച്ചതെന്ന് സമരക്കാരിലൊരാളായ ബെന്‍ ബര്‍ഡട്ട് പറയുന്നു.
‘കോടിക്കണക്കിന് ഇന്ത്യക്കാരുടെ നികുതി പണം ശതകോടീശ്വരനായ, കാലാവസ്ഥാ നശിപ്പിക്കുന്ന ഒരാള്‍ക്ക് വായ്പയായി എസ്.ബി.ഐ നല്‍കുന്നുവെന്നറിയാനുള്ള അവകാശം ആ ജനങ്ങള്‍ക്കുണ്ട്’, അദ്ദേഹം പറഞ്ഞു.
സിഡ്‌നി ഗ്രൗണ്ടിന്റെ പുറത്തും പ്രതിഷേധം നടക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight:India vs Australia: Two protesters barge into ground holding ‘No $1B Adani Loan’ signs during Sydney ODI