ഇംഗ്ലണ്ട് – ഇന്ത്യ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയുടെ ഷെഡ്യൂള്‍ പുറത്തുവിട്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ. 2024 ഒക്ടോബര്‍ 31 മുതലാണ് പരമ്പര ആരംഭിക്കുന്നത്. നവംബര്‍ 15 മുതല്‍ 17 തീയതികളിലാണ് അവസാന ടെസ്റ്റ്. ഡബ്ലിയു.എ.സി ഗ്രൗണ്ടില്‍ വച്ചാണ് അവസാന ടെസ്റ്റ് നടക്കുന്നത്.
ആദ്യത്തെ ടെസ്റ്റ് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ മൂന്നു വരെ മക്കായ് ഗ്രേറ്റ് ബാരിയര്‍ റീഫ് അരേനയിലാണ് നടക്കുന്നത്. രണ്ടാമത്തെ ടെസ്റ്റ് മെല്‍ബണിലെ എം.സി.ജി സ്റ്റേഡിയത്തില്‍ നവംബര്‍ 7 മുതല്‍ 10 വരെയാണ് നടക്കുക. അവസാന ടെസ്റ്റ് 15 മുതല്‍ 17 വരെ ത്തിലും അരങ്ങേറും.
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ വിജയമായിരുന്നു ഇന്ത്യ നേടിയത്. യശസ്വി ജെയ്‌സ്വാള്‍, ധ്രുവ് ജുറെല്‍, സര്‍ഫറാസ് ഖാന്‍ എന്നീ യുവ താരങ്ങള്‍ അടങ്ങുന്ന മികച്ച ടീമായിരുന്നു ഇന്ത്യക്ക് ഉണ്ടായിരുന്നത്. ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍, രവിചന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്ന തകര്‍പ്പന്‍ ബൗളിങ് അറ്റാക്കും ഉണ്ടായിരുന്നു.
ഓസ്‌ട്രേലിയയോട് നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിജയം സ്വന്തമാക്കാന്‍ തകര്‍പ്പന്‍ സ്‌ക്വാഡുമായിട്ടായിരിക്കും ഇന്ത്യ തിരിക്കുന്നത്.
നിലവില്‍ കൊല്‍ക്കത്ത ഐ.പി.എല്‍ ഫൈനല്‍ വിജയിച്ചതോടെ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ജൂണ്‍ ഒന്നിന് നടക്കാനിരിക്കുന്ന ടി-20 ലോകകപ്പാണ്.
എല്ലാ ടീമുകളും കിരീട നേടാനുള്ള വമ്പന്‍ തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഐസിസി ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ വിജയം സ്വന്തമാക്കി ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തിന്റെ മറുപടിയായി ഇന്ത്യ വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: India VS Australia Three Test Matches Starts In October Last