| Wednesday, 2nd December 2020, 5:06 pm

അരങ്ങേറ്റ മത്സരത്തില്‍ രണ്ട് വിക്കറ്റുമായി നടരാജന്‍; ഇന്ത്യയ്ക്ക് ആശ്വാസജയം

സ്പോര്‍ട്സ് ഡെസ്‌ക്

കാന്‍ബറെ: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ്. 303 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഓസീസ് അവസാന ഓവറില്‍ 289 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

ഇന്ത്യയ്ക്കായി ശാര്‍ദൂല്‍ താക്കൂര്‍ മൂന്നും ബുംറയും നടരാജനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നടരാജന്റെ ആദ്യ ഏകദിനമാണിത്.

ഓസീസിനായി ആരോണ്‍ ഫിഞ്ച് 75 ഉം മാക്‌സ്‌വെല്‍ 59 ഉം റണ്‍സെടുത്തു. കഴിഞ്ഞ രണ്ട് ഏകദിനത്തിലും സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്ത് 7 റണ്‍സിന് പുറത്തായി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 302 റണ്‍സെടുത്തത്.

ആറാം വിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ 150 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഹാര്‍ദിക് പാണ്ഡ്യ – രവീന്ദ്ര ജഡേജ സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 302-ല്‍ എത്തിച്ചത്.

76 പന്തുകളില്‍ നിന്ന് ഒരു സിക്‌സും ഏഴു ബൗണ്ടറികളുമായി തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യ 92 റണ്‍സോടെ പുറത്താകാതെ നിന്നു. പാണ്ഡ്യ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

50 പന്തുകള്‍ നേരിട്ട ജഡേജ മൂന്നു സിക്‌സും അഞ്ചു ഫോറുമടക്കം 66 റണ്‍സെടുത്ത് ഹാര്‍ദിക്കിന് ഉറച്ച പിന്തുണ നല്‍കി.

ടീം സ്‌കോര്‍ 26-ല്‍ എത്തിയപ്പോള്‍ തന്നെ ഇന്ത്യയ്ക്ക് ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായി. മായങ്ക് അഗര്‍വാളിന് പകരം ധവാനൊപ്പം ഇന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ശുഭ്മാന്‍ ഗില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

39 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും മൂന്നു ഫോറുമടക്കം 33 റണ്‍സെടുത്തു. കോഹ്‌ലി 78 പന്തില്‍ 63 റണ്‍സെടുത്തു.

ശ്രേയസ് അയ്യര്‍ (19), കെ.എല്‍ രാഹുല്‍ (5) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

നേരത്തെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India vs Australia Third ODI

We use cookies to give you the best possible experience. Learn more