സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ആതിഥേയര്‍ ഉയര്‍ത്തിയ 390 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് റണ്‍സെടുക്കാനെ ആയുള്ളൂ.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസീസ് സ്വന്തമാക്കി.
കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ശിഖര്‍ ധവാനും മയാങ്ക് അഗര്‍വാളും നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
പിന്നാലെയെത്തിയ കോഹ്‌ലിയും ശ്രേയസ് അയ്യരും നിലയുറപ്പിച്ച് കളിച്ചു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 36 പന്തില്‍ നിന്ന് അഞ്ചു ഫോറുകളടക്കം 38 റണ്‍സെടുത്ത അയ്യര്‍ പുറത്തായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു.
നാലാം വിക്കറ്റില്‍ കെ.എല്‍ രാഹുലിനെ കൂട്ടുപിടിച്ച് കോഹ്‌ലി 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സെഞ്ച്വറിയിലേക്ക് കുതിക്കവെ 89 റണ്‍സില്‍ കോഹ്‌ലി വീണു. രാഹുല്‍ 76 റണ്‍സെടുത്തും പുറത്തായി.
ഹര്‍ദിക് പാണ്ഡ്യ 28 ഉം ജഡേജ 24 ഉം റണ്‍സെടുത്ത് പുറത്തായി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ സ്റ്റീസ് സ്മിത്ത്, അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്.
ഒന്നാം വിക്കറ്റില്‍ 142 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഓസീസ് നയം വ്യക്തമാക്കിയിരുന്നു. വാര്‍ണര്‍ (83), ഫിഞ്ച് (60), സ്മിത്ത് (104), ലബുഷാനെ (70), മാക്‌സ്വെല്‍ (63) എന്നിങ്ങനെയാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.
ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 66 റണ്‍സിനാണ് തോറ്റത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: India vs Australia Second ODI