ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ മൂന്ന് ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്പരക്ക് ആരംഭം. മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് ലഭിച്ച ഓസ്‌ട്രേലിയ ബൗളിങ്ങ് തെരഞ്ഞെടുത്തു. ഏഷ്യാ കപ്പിലെ ടീമില്‍ നിന്നും ഒരുപാട് മാറ്റങ്ങളൊന്നുമില്ലാതയാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങുന്ന്. ദിനേഷ് കാര്‍ത്തിക്കാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. പരിക്കേറ്റ് പുറത്തായ ജഡേജക്ക് പകരം അക്‌സര്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ടീമിലെത്തിയിരിക്കുന്നത് ഉമേഷ് യാദവാണ്. ഇന്ത്യക്ക് വേണ്ടി വിരലില്‍ എണ്ണാവുന്ന ട്വന്റി-20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ഉമേഷ്, ഷമിക്ക് പകരമായിരുന്നു 15 അംഗ സ്‌ക്വാഡിലെത്തിയത്. എന്നാല്‍ അദ്ദേഹം ആദ്യ ഇലവനില്‍ കളിക്കുമെന്ന് അരും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു.
ബൗളിങ്ങിലെ സൂപ്പര്‍താരം ജസ്പ്രീത് ബുംറക്ക് പകരമാണ് അദ്ദേഹം കളിത്തില്‍ ഇറങ്ങുന്നത് എന്നും ശ്രദ്ധേയമാണ്. ഏറെ നാളായി പരിക്കേറ്റ് പുറത്തായിരുന്ന ബര്‍ഷല്‍ പട്ടേലും ടീമില്‍ തിരിച്ചെത്തി. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന് താരങ്ങളെ പരീക്ഷിക്കാനുള്ള പരമ്പരയാണ് ഇത്.
വാര്‍ണര്‍ ഇല്ലാതെ പരമ്പരക്ക് ഇറങ്ങുന്ന ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ കാമറൂണ്‍ ഗ്രീനാണ്. നായകന്‍ ആരോണ്‍ ഫിഞ്ചാണ് മറ്റൊരു ഓപ്പണര്‍. മൂന്നാം നമ്പറില്‍ സ്റ്റീവ് സമിത് കളിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
സിംഗപ്പൂര്‍ താരമായ ടിം ഡേവിഡിന്റെ ഓസ്‌ട്രേലിയക്കായുള്ള അരങ്ങേറ്റ മത്സരം കൂടെയാണിത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി വെടിക്കെട്ട് ഫിനിഷിങ് നടത്തി ഞെട്ടിച്ച താരമാണ് അദ്ദേഹം. മാത്യു വെയ്ഡാണ് ഓസീസിന്റെ കീപ്പര്‍.
ഇന്ത്യന്‍ ഇലവന്‍; രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക്ക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക്(വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചഹല്‍.
ഓസ്ട്രേലിയ ഇലവന്‍: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, നഥാന്‍ എല്ലിസ്, ആദം സാമ്പ, ജോഷ് ഹേസല്‍വുഡ്.
Content Highlight: India vs Australia playing eleven of first T20I