ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി സൂര്യകുമാര്‍ യാദവും സംഘവും. വിശാഖ പട്ടണത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
ഓസീസ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യ സ്വന്തമാക്കുകായിരുന്നു. അവസാന പന്തില്‍ വിജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ ഷോണ്‍ അബോട്ട് നോ ബോള്‍ എറിയുകയായിരുന്നു. ആ പന്ത് റിങ്കു സിക്‌സറിന് പറത്തുകയും ചെയ്തു.
What a frame. 🇮🇳
Rinku Singh is cool, calm, composed in the run chase while doing the most difficult job.
ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സൂര്യകുമാര്‍ യാദവിനെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത് ഇന്ത്യന്‍ നായകന്‍ എന്ന നേട്ടമാണ് സൂര്യകുമാര്‍ സ്വന്തമാക്കിയത്. കെ.എല്‍. രാഹുലാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ നായകന്‍.
ആദ്യ ഓവറുകളില്‍ പതറിയെങ്കിലും ആത്മവിശ്വാസം വീണ്ടെടുത്താണ് ഇന്ത്യ വിജയത്തിലേക്ക് നടന്നുകയറിയത്. ഋതുരാജ് ഗെയ്ക്വാദ് ഡയമണ്ട് ഡക്കായി പുറത്തായതും ആദ്യ പന്തുകളില്‍ ഇഷാന്‍ കിഷന്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ വിഷമിച്ചതുമെല്ലാം വിശാഖപട്ടണത്തിലെ ആരാധകര്‍ കണ്ടിരുന്നു.
അവസാന ഓവറിലെ നാടകീയതകള്‍ സൂപ്പര്‍ ഓവറിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുമെന്ന് കരുതിയെങ്കിലും അവസാന പന്തില്‍ റിങ്കു സിങ് ഇന്ത്യന്‍ വിജയം ഉറപ്പിക്കുകയായിരുന്നു.
രണ്ട് റണ്‍ ഔട്ട് അടക്കം മൂന്ന് വിക്കറ്റുകളാണ് അവസാന ഓവറില്‍ പിറന്നത്.
What a frame. 🇮🇳
Rinku Singh is cool, calm, composed in the run chase while doing the most difficult job.
ഈ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി. നവംബര്‍ 26നാണ് പരമ്പരയിലെ രണ്ടാം മത്സരം. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ് വേദി.
Content highlight: India vs Australia, India wins 1st Match