അഡ്ലെയ്ഡ്: ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ 307 റണ്‍സിനു പുറത്തായ ഇന്ത്യ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസീസിനു മുന്നില്‍ ഉയര്‍ത്തിയത് 323 റണ്‍സ് വിജയലക്ഷ്യം.
നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. അവസാന ദിനം ഓസീസിനു വിജയത്തിലേക്കു വേണ്ടത് 219 റണ്‍സാണ്. ഇന്ത്യയ്ക്ക് വീഴ്‌ത്തേണ്ടത് ആറു വിക്കറ്റും.
പ്രതിരോധക്കോട്ട തീര്‍ത്ത് ക്രീസിലുള്ള ഷോണ്‍ മാര്‍ഷിലാണ് ഓസീസിന്റെ പ്രതീക്ഷ. കഴിഞ്ഞ ഇന്നിംഗ്‌സിലെ ഹീറോ ട്രാവിസ് ഹെഡാണ് മാര്‍ഷിന് കൂട്ടായുള്ളത്.
ALSO READ: മോഡ്രിച്ചല്ല ബാലന്‍ ഡി ഓറിന് അര്‍ഹന്‍: റിവാള്‍ഡോ
92 പന്തുകള്‍ നേരിട്ട മാര്‍ഷ് മൂന്നു ബൗണ്ടറി സഹിതം 31 റണ്‍സോടെയാണ് ക്രീസില്‍ തുടരുന്നത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മൂന്നിന് 151 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്കായി നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ചേതേശ്വര്‍ പൂജാര-അജിങ്ക്യ രഹാനെ സഖ്യം സ്‌കോര്‍ അനായാസം 200 കടത്തി. നാലാം വിക്കറ്റില്‍ പൂജാര-രഹാനെ സഖ്യം കൂട്ടിച്ചേര്‍ത്തത് 87 റണ്‍സ്. രോഹിത് ശര്‍മ ഒരു റണ്‍സിന് പുറത്തായി.
ആറാം വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്ത് രഹാനെ-പന്ത് സഖ്യം ഇന്ത്യന്‍ സ്‌കോര്‍ 280 കടത്തി. പൂജാര 71 ഉം രഹാനെ 70 ഉം റണ്‍സെടുത്തു.
WATCH THIS VIDEO: