| Sunday, 29th December 2024, 2:06 pm

ഇനി ബാക്കിയുള്ളത് ഒരേയൊരു ദിനം; ഇനിയാണ് യഥാര്‍ത്ഥ ബോക്‌സിങ്!

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ നാലാം ദിനം അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടാന്‍ ഓസീസിന് സാധിച്ചിരിക്കുകയാണ്. ഇതോടെ 333 റണ്‍സിന്റെ ലീഡ് ഉയര്‍ത്താനും കങ്കാരുക്കള്‍ക്ക് സാധിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഗംഭീര പ്രകടനമാണ് പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറ കാഴ്ചവെക്കുന്നത്. ഓപ്പണര്‍ സാം കോണ്‍സ്റ്റസ് (8), ട്രാവിസ് ഹെഡ് (1), മിച്ചല്‍ മാര്‍ഷ് (0), അലക്‌സ് കാരി (2), എന്നിവരെയാണ് ബുംറ പുറത്തായത്.

ഇതോടെ ടെസ്റ്റില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കാനും ബുംറയ്ക്ക് സാധിച്ചു. ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (21), മാര്‍നസ് ലബുഷാന്‍ (70), സ്റ്റീവ് സ്മിത് എന്നിവരുടെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയത് സിറാജായിരുന്നു. പാറ്റ് കമ്മിന്‍സിനെ (41) ജഡേജ പുറത്താക്കിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നിതീഷിന്റെ കൈ കൊണ്ട് റണ്‍ ഔട്ട് ആയി.

നിലവില്‍ ക്രീസില്‍ തുടരുന്നത് നഥാന്‍ ലിയോണും (41) സ്‌കോട്ട് ബോളണ്ടുമാണ് (10). ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയിക്കണമെങ്കില്‍ വരുന്ന ഒരു ദിനത്തിനുള്ളില്‍ ഓസീസിനെ ഓള്‍ ഔട്ട് ചെയ്ത് ടാര്‍ഗറ്റ് അച്ചീവ് ചെയ്യണം. ഇന്ത്യ ഓള്‍ ഔട്ട് ആയാല്‍ മത്സരത്തില്‍ തോല്‍വി വഴങ്ങുക മാത്രമല്ല ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പ് ഫൈനലിലേക്കുള്ള സാധ്യതകള്‍ ഇല്ലാതാകുകയും ചെയ്യും. ഒരു സമനില പോലും ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ക്കും അതിനാല്‍ വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറെ നിര്‍ണായകമാകുന്ന മറ്റൊരു താര്യം സൗത്ത് ആഫ്രിക്കയുടെ വിജയവുമാണ്. പാകിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ഏക ടെസ്റ്റില്‍ പ്രോട്ടിയാസ് വിജയിച്ചാല്‍ ഇന്ത്യയുടെ സാധ്യതകള്‍ക്ക് വലിയ രീതിയില്‍ മങ്ങല്‍ ഉണ്ടാക്കും.

ഇന്ത്യ പോയിന്റില്‍ മൂന്നാമത് ആകുമ്പോള്‍ ആദ്യ രണ്ട് സ്ഥാനത്തുള്ള ടീമുകള്‍ തമ്മില്‍ ആയിരിക്കും ഫൈനല്‍. നിലവില്‍ രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയാണ്.

എന്നാല്‍ സൗത്ത് ആഫ്രിക്ക ഈ മത്സരത്തില്‍ പരാജയപ്പെടുകയും ഇന്ത്യ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്സിങ് ഡേ ടെസ്റ്റ് വിജയിക്കുകയും ചെയ്താല്‍ ഇന്ത്യയുടെ സാധ്യതകള്‍ നിലനിര്‍ത്താന്‍ സാധിക്കും.

Content Highlight: India VS Australia Boxing Day Test Update

We use cookies to give you the best possible experience. Learn more