| Wednesday, 8th February 2023, 11:02 pm

ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി; ലൈവായി ഏത് ചാനലില്‍ കാണാന്‍ പറ്റും? വേദികളും സമയവും ഏതൊക്കെ? പൂര്‍ണ വിവരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

നാല് മത്സരങ്ങളടങ്ങിയ ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് കളമൊരുങ്ങുകയാണ്. ഫെബ്രുവരി ഒമ്പതിനാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.

രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യയും പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയും പ്രസ്റ്റീജ്യസ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ 16ാം എഡിഷനില്‍ ഏറ്റുമുട്ടും.

1996ലാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ എഡിഷന്‍ നടന്നത്. ക്രിക്കറ്റ് ലോകം കണ്ട ഇതിഹാസ താരങ്ങളായ അലന്‍ ബോര്‍ഡറിനോടും സുനില്‍ ഗവാസ്‌കറിനോടുമുള്ള ആദരസൂചകമായിട്ടാണ് പരമ്പര നടത്തി വരുന്നത്.

ഇതുവരെ നടന്ന 15 എഡിഷനില്‍ ഒമ്പത് തവണയും വിജയിച്ചത് ഇന്ത്യയായിരുന്നു. അഞ്ച് തവണ ഓസീസും കപ്പുയര്‍ത്തി. 2004ലെ ഒറ്റ എഡിഷനില്‍ മാത്രമാണ് പരമ്പര സമനിലയില്‍ കലാശിച്ചത്.

ഈ പരമ്പര ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാന്‍ മികച്ച മാര്‍ജിനില്‍ മത്സരം വിജയിച്ചേ മതിയാകൂ.

സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്തുള്ള ഓസീസ് ഇതിനോടകം തന്നെ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയും മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയുമാണ് ഫൈനലിനായി പോരാടുന്ന മറ്റ് ടീമുകള്‍.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് കങ്കാരുക്കള്‍ക്കെതിരെ തന്നെ ഡബ്ല്യൂ.ടി.സിയുടെ ഫൈനല്‍ കളിക്കാനും കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാനും സാധിക്കും.

പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍

ആദ്യ ടെസ്റ്റ്

ഫെബ്രുവരി ഒമ്പത് മുതല്‍ 13 വരെ

വേദി: വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, നാഗ്പൂര്‍

സമയം: 9.30 IST

രണ്ടാം ടെസ്റ്റ്

ഫെബ്രുവരി 17 മുതല്‍ 21 വരെ

വേദി: അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം, ദല്‍ഹി

സമയം: 9.30 IST

മൂന്നാം ടെസ്റ്റ്

മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ

വേദി: ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, ധര്‍മശാല

സമയം: 9.30 IST

അവസാന ടെസ്റ്റ്

മാര്‍ച്ച് ഒമ്പത് മുതല്‍ 13 വരെ

വേദി: നരേന്ദ്ര മോദി സ്‌റ്റേജിയം, അഹമ്മദാബാദ് , ഗുജറാത്ത്

സമയം: 9.30 IST

പരമ്പരയുടെ ടെലികാസ്റ്റിങ് വിവരങ്ങള്‍

സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്.ഡി (ഇംഗ്ലീഷ്), സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്.ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 തമിഴ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 തെലുഗു, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 കന്നഡ

ലൈവ് സ്ട്രീമിങ്: ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍

Content Highlight: India vs Australia, Border-Gavaskar Trophy 2023 – Channels, Venue, Time, Live Streaming Details

We use cookies to give you the best possible experience. Learn more