1996ലാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ എഡിഷന്‍ നടന്നത്. ക്രിക്കറ്റ് ലോകം കണ്ട ഇതിഹാസ താരങ്ങളായ അലന്‍ ബോര്‍ഡറിനോടും സുനില്‍ ഗവാസ്‌കറിനോടുമുള്ള ആദരസൂചകമായിട്ടാണ് പരമ്പര നടത്തി വരുന്നത്.
ഇതുവരെ നടന്ന 15 എഡിഷനില്‍ ഒമ്പത് തവണയും വിജയിച്ചത് ഇന്ത്യയായിരുന്നു. അഞ്ച് തവണ ഓസീസും കപ്പുയര്‍ത്തി. 2004ലെ ഒറ്റ എഡിഷനില്‍ മാത്രമാണ് പരമ്പര സമനിലയില്‍ കലാശിച്ചത്.
ഈ പരമ്പര ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാന്‍ മികച്ച മാര്‍ജിനില്‍ മത്സരം വിജയിച്ചേ മതിയാകൂ.
സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്തുള്ള ഓസീസ് ഇതിനോടകം തന്നെ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയും മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയുമാണ് ഫൈനലിനായി പോരാടുന്ന മറ്റ് ടീമുകള്‍.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് കങ്കാരുക്കള്‍ക്കെതിരെ തന്നെ ഡബ്ല്യൂ.ടി.സിയുടെ ഫൈനല്‍ കളിക്കാനും കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാനും സാധിക്കും.