സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പര ഇന്ത്യയ്ക്ക്. രണ്ടാം ടി-20യില്‍ ഇന്ത്യ ആറ് വിക്കറ്റിന് ഓസീസിനെ തകര്‍ത്തു.
ആദ്യം ബാറ്റ് ചെയ്ത് ഓസീസ് പടുത്തുയര്‍ത്തിയ 194 റണ്‍സ് ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടന്നു.
22 പന്തില്‍ 42 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ശിഖര്‍ ധവാന്‍ 52 ഉം വിരാട് കോഹ്‌ലി 40 ഉം കെ.എല്‍ രാഹുല്‍ 30 ഉം റണ്‍സെടുത്ത് പുറത്തായി.
രണ്ടാം കളിയിലും അവസരം ലഭിച്ച സഞ്ജു സാംസണിന് 15 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സെടുത്തത്.
പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് പകരം ടീമിനെ നയിച്ച മാത്യു വെയ്ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 32 പന്തില്‍ നാലു ഫോറും ഒരു സിക്സുമടക്കം വെയ്ഡ് 58 റണ്‍സെടുത്തു.