| Thursday, 9th February 2023, 9:25 am

ആഹാ... ടീം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് ടീം; ഓസീസിനെ കെണിയില്‍ വീഴ്ത്താന്‍ ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ആദ്യ ടെസ്റ്റില്‍ ഓസീസിനെതിരായ ടീം പ്രഖ്യാപിച്ച് ഇന്ത്യ. പ്രതീക്ഷിച്ചതുപോലെ സ്പിന്നര്‍മാരുടെ കരുത്തിലാണ് ഇന്ത്യ നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലേക്കിറങ്ങുന്നത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം കെ.എല്‍ രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാമനായി ചേതേശ്വര്‍ പൂജാരയും നാലാമനായി വിരാടും കളത്തിലിറങ്ങും. മധ്യനിരയില്‍ സ്‌കൈ ആണ് കരുത്താകുന്നത്.

സൂര്യകുമാര്‍ യാദവിന്റെയും എസ്. ഭരത്തിന്റെയും അന്താരാഷ്ട്ര ടെസ്റ്റ് അരങ്ങേറ്റം കൂടിയാണ് നാഗ്പൂരില്‍ നടക്കുന്നത്.

ഓള്‍ റൗണ്ടര്‍മാരായ അശ്വിനും അക്‌സറും ജഡേജയും ടീമിന്റെ ഭാഗമാണ്. ഏകദിനത്തിലെ ടോപ് റാങ്കിങ് ബൗളര്‍ മുഹമ്മദ് സിറാജിനൊപ്പം മുഹമ്മദ് ഷമിയും പേസാക്രമണത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ ഓസീസിന്റെ പേടിസ്വപ്‌നം അശ്വിനാണ് സ്പിന്‍ നിരയെ നയിക്കുന്നത്.

മറുവശത്ത് ഓസ്‌ട്രേലിയയും ഒട്ടും മോശമാക്കിയിട്ടില്ല. ഇന്ത്യയുടെ സ്പിന്‍ തന്ത്രത്തെ മറികടക്കാന്‍ പോന്ന സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരുമായിട്ടാണ് കങ്കാരുക്കള്‍ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ഡേവിഡ് വാര്‍ണറിനും മാര്‍നസ് ലബുഷാനുമൊപ്പം സ്റ്റീവ് സ്മിത്തും ഓസീസ് നിരയില്‍ കുത്താകും.

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തില്‍ സ്‌കോട്ട് ബോളണ്ടാണ് ബൗളിങ് നിരയെ നയിക്കുന്നത്. വിരാട് കോഹ് ലിയുടെ ദി വേഴ്‌സ്റ്റ് നൈറ്റ്‌മെയര്‍ നഥാന്‍ ലിയോണും ഒപ്പം അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫിയുമാണ് സ്പിന്‍ നിരയുടെ കരുത്ത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, മാറ്റ് റെന്‍ഷോ, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, ടോഡ് മര്‍ഫി, നഥാന്‍ ലിയോണ്‍

ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പര ഏറെ നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ 16ാം എഡിഷനില്‍ വന്‍ മാര്‍ജിനിലുള്ള വിജയം അനിവാര്യമാണ്. അതിനാല്‍ ആദ്യ ടെസ്റ്റ് മുതല്‍ തന്നെ ഓസീസിന് മേല്‍ അധീശത്വം സ്ഥാപിക്കാന്‍ തന്നെയായിരിക്കും ഇന്ത്യ ശ്രമിക്കുക.

Content Highlight: India vs Australia 1st Test

We use cookies to give you the best possible experience. Learn more