ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ആദ്യ ടെസ്റ്റില്‍ ഓസീസിനെതിരായ ടീം പ്രഖ്യാപിച്ച് ഇന്ത്യ. പ്രതീക്ഷിച്ചതുപോലെ സ്പിന്നര്‍മാരുടെ കരുത്തിലാണ് ഇന്ത്യ നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലേക്കിറങ്ങുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം കെ.എല്‍ രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാമനായി ചേതേശ്വര്‍ പൂജാരയും നാലാമനായി വിരാടും കളത്തിലിറങ്ങും. മധ്യനിരയില്‍ സ്‌കൈ ആണ് കരുത്താകുന്നത്.
സൂര്യകുമാര്‍ യാദവിന്റെയും എസ്. ഭരത്തിന്റെയും അന്താരാഷ്ട്ര ടെസ്റ്റ് അരങ്ങേറ്റം കൂടിയാണ് നാഗ്പൂരില്‍ നടക്കുന്നത്.
SKY makes his TEST DEBUT as he receives the Test cap from former Head Coach @RaviShastriOfc 👏 👏
Good luck @surya_14kumar 👍 👍#TeamIndia | #INDvAUS | @mastercardindia pic.twitter.com/JVRyK0Vh4u
— BCCI (@BCCI) February 9, 2023
Debut in international cricket for @KonaBharat 👍 👍
A special moment for him as he receives his Test cap from @cheteshwar1 👌 👌#TeamIndia | #INDvAUS | @mastercardindia pic.twitter.com/dRxQy8IRvZ
— BCCI (@BCCI) February 9, 2023
ഓള്‍ റൗണ്ടര്‍മാരായ അശ്വിനും അക്‌സറും ജഡേജയും ടീമിന്റെ ഭാഗമാണ്. ഏകദിനത്തിലെ ടോപ് റാങ്കിങ് ബൗളര്‍ മുഹമ്മദ് സിറാജിനൊപ്പം മുഹമ്മദ് ഷമിയും പേസാക്രമണത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ ഓസീസിന്റെ പേടിസ്വപ്‌നം അശ്വിനാണ് സ്പിന്‍ നിരയെ നയിക്കുന്നത്.