| Tuesday, 15th June 2021, 9:59 pm

സമനില തെറ്റാതെ ഇന്ത്യ; ഏഷ്യാ കപ്പിന് യോഗ്യത

സ്പോര്‍ട്സ് ഡെസ്‌ക്

ദുബായ്: ലോകകപ്പ് യോഗ്യത മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് സമനില. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

ഇതോടെ ഏഴ് പോയന്റുമായി ഇന്ത്യ പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. സമനിലയില്‍ നിന്ന് നേടിയ ഒരു പോയന്റോടെ ഇന്ത്യ എ.എഫ്.സി. ഏഷ്യാ കപ്പ് യോഗ്യത നേടി.

75-ാം മിനിറ്റില്‍ മുന്നിലെത്തിയ ഇന്ത്യ അടുത്ത ഏഴു മിനിറ്റിനുള്ളില്‍ ഗോള്‍ വഴങ്ങുകയായിരുന്നു.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 75-ാം മിനിറ്റില്‍ അഫ്ഗാന്‍ ഗോള്‍കീപ്പര്‍ ഒവെയ്സ് അസീസിയുടെ അബദ്ധമാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. ആഷിഖ് കുരുണിയന്‍ ബോക്സിലേക്ക് നല്‍കിയ ക്രോസ് പിടിക്കാന്‍ ശ്രമിച്ച അസീസിയുടെ കൈയില്‍ നിന്ന് പന്ത് വഴുതി വലയിലെത്തുകയായിരുന്നു.

ആദ്യ പകുതിയില്‍ മികച്ച ഒട്ടേറെ സേവുകള്‍ നടത്തിയ ശേഷമായിരുന്നു താരത്തിന്റെ ഈ അബദ്ധം.

എന്നാല്‍ ഈ ലീഡ് നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. പകരക്കാരനായെത്തിയ ഹൊസൈന്‍ സമാനിയിലൂടെ 82-ാം മിനിറ്റില്‍ അഫ്ഗാന്‍ സമനില ഗോള്‍ നേടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: India vs Afghanistan Highlights 2023 AFC Asian Cup qualifiers

We use cookies to give you the best possible experience. Learn more