ഇന്ത്യയും സൗത്ത് ആഫ്രിക്കയുമായുള്ള ടെസ്റ്റ് മത്സരത്തില്‍ അവസാന മത്സരം വിജയിച്ചതോടെ 1-1 ന് ഇന്ത്യ സമനില നേടിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കന്‍ പര്യടനം അവസാനിച്ചതോടെ ഇന്ത്യ അഫ്ഗാനിസ്ഥാന്‍ എതിരെയുള്ള മൂന്ന് മത്സര പരമ്പരക്ക് ഒരുങ്ങുകയാണ്.
ഇതോടെ ഇന്ത്യന്‍ സ്‌ക്വാഡില്‍ വരാനിരിക്കുന്ന മാറ്റത്തെ കുറിച്ചാണ് ഏവരും ചര്‍ച്ച ചെയ്യുന്നത്. ജനുവരി 11 മുതലാണ് അഫ്ഗാനിസ്ഥാനെതെിരായ മൂന്ന് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഹോം പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാന്‍ പരമ്പരക്ക് ശേഷം ജനുവരി 25ന് ബെന്‍സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരവും ഇന്ത്യക്ക് ഉണ്ട്.
എന്നാല്‍ 2024 ടി-ട്വന്റി ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് അവശേഷിക്കുന്ന നിര്‍ണായക മത്സരമാണ് അഫ്ഗാനിസ്ഥാന് എതിരെയുള്ളത്. ഒരു വര്‍ഷത്തിന് ഇടയില്‍ ആദ്യമായി രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടീമില്‍ തിരിച്ചെത്തും എന്നാണ് ഏവരുടെയും പ്രതീക്ഷ. ടി-ട്വന്റി കരിയറില്‍ അടുത്തകാലത്ത് ഇരുവരുടെയും ഭാവിയെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു.
പരിക്ക് പറ്റിയ ഹര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുമ്പോള്‍ കോഹ്‌ലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവിന് പ്രതീക്ഷ ഏറെയാണ്.
മാത്രമല്ല ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കും വിശ്രമം നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ മണ്ണില്‍ അഫ്ഗാനിസ്ഥാന്‍ എതിരായ രണ്ടാം ടി-ട്വന്റി പരമ്പരയാണ് നടക്കാനിരിക്കുന്നത്. ആദ്യ ടി-ട്വന്റി ജനുവരി 11ന് മൊഹാലിയിലെ ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ മറ്റ് മത്സരങ്ങള്‍ 14,15 തിയ്യതിയില്‍ ഇന്‍ഡോറിലും ചിന്നസ്വാമിയിലും നടക്കും.
Content Highlight: India VS Afghanistan