നോട്ടിങ്ഹാം: ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് മഴ കാരണം ഇന്ത്യാ-കിവീസ് മത്സരവും ഉപേക്ഷിച്ചു. വൈകീട്ട് ഏഴരയോടെ ഗ്രൗണ്ട് പരിശോധിച്ച ശേഷമാണ് മത്സരം ഉപേക്ഷിക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തത്. ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് വീതം നല്‍കിയിട്ടുണ്ട്.
ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ മത്സരങ്ങളിലും ജയിച്ച ടീമുകളാണ് ഇന്ത്യയും കിവീസും.
മഴ മൂലം ഉപേക്ഷിക്കുന്ന ലോകകപ്പിലെ നാലാമത്തെ മത്സരമാണ് ഇത്. നേരത്തെ, പാക്കിസ്ഥാന്‍- ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക- ബംഗ്ലാദേശ് എന്നീ മത്സരങ്ങളും ഉപേക്ഷിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം മല്‍സരമാണ് മഴമൂലം ഉപേക്ഷിക്കപ്പെടുന്നത്. 1992ലെ ലോകകപ്പില്‍ ശ്രീലങ്കയുമായുള്ള മത്സരമാണ് ഉപേക്ഷിക്കേണ്ടി വന്നിരുന്നത്.
ഇനി ഇന്ത്യയുടെ അടുത്ത മത്സരം മാഞ്ചസ്റ്ററില്‍ പാകിസ്താനുമായാണ്.