ചോദ്യങ്ങള്‍ ചോദിക്കാന്‍ വിടാത്ത, ചര്‍ച്ചകള്‍ അനുവദിക്കാത്ത ഒരു പ്രത്യേകതരം പാര്‍ലമെന്ററി ജനാധിപത്യമായി ഇന്ത്യ മാറിക്കഴിഞ്ഞു; ലഡാക്ക് വിഷയത്തില്‍ പി. ചിദംബരം
national news
ചോദ്യങ്ങള്‍ ചോദിക്കാന്‍ വിടാത്ത, ചര്‍ച്ചകള്‍ അനുവദിക്കാത്ത ഒരു പ്രത്യേകതരം പാര്‍ലമെന്ററി ജനാധിപത്യമായി ഇന്ത്യ മാറിക്കഴിഞ്ഞു; ലഡാക്ക് വിഷയത്തില്‍ പി. ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2020, 8:58 am

ന്യൂദല്‍ഹി: ചോദ്യങ്ങള്‍ ചോദിക്കാനോ ചര്‍ച്ചകള്‍ നടത്താനോ അനുവദിക്കാത്ത ഒരു പ്രത്യേകതരം പാര്‍ലമെന്ററി ജനാധിപത്യമായി ഇന്ത്യ മാറിക്കഴിഞ്ഞെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ലഡാക്ക് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അനുമതി നിഷേധിച്ച നടപടി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തിയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസിനെ സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ലോക് സഭയില്‍ നിന്ന് ഇറങ്ങി പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരേയും ചിദംബരം വിമര്‍ശനം ഉന്നയിച്ചു.

നാട്ടിലേക്ക് മടങ്ങിവരും വഴിയോ വീട്ടിലെത്തിയ ശേഷമോ മരിച്ച അതിഥി തൊഴിലാളുകളുടെ വിവരങ്ങളൊന്നും സൂക്ഷിക്കാത്ത ഒരുപ്രത്യേകതരം രാജ്യമാണ് ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ തിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ ലോക്സഭയിലെ പ്രസ്താവനയോടെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമായതായും രാഹുല്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

India Unique Parliamentary Democracy Where No Questions Allowed says P Chidambaram