| Sunday, 23rd May 2021, 6:56 pm

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ജൂണ്‍ 14 വരെ വിലക്ക്: യു.എ.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്കുള്ള വിലക്ക് ജൂണ്‍ 14 വരെ തുടരുമെന്ന് യു.എ.ഇ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യയിലൂടെ യാത്ര ചെയ്ത യാത്രക്കാരെ മറ്റേതൊരു സ്ഥലത്തുനിന്നും യു.എ.ഇയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

ഏപ്രില്‍ 25 മുതലാണ് യു.എ.ഇ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയത്.

അതേസമയം ഇന്ത്യയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറച്ചുദിവസങ്ങളായി കുറവ് രേഖപ്പെടുത്തുന്നുണ്ട്.

2,40,842 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2.65 കോടിയായി.

കഴിഞ്ഞ 24 മണിക്കൂറില്‍ 3741 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 3 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

മെയ് മാസത്തില്‍ ഇതുവരെ 77.67 ലക്ഷം കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. എപ്രിലില്‍ 66.13 ലക്ഷം കൊവിഡ് കേസുകളും മാര്‍ച്ചില്‍ 10.25 ലക്ഷം കൊവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കൊവിഡ് വ്യാപനത്തിനിടെ പുതിയ വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ് രോഗവും ഇന്ത്യയില്‍ പടരുകയാണ്. ഇതുവരെ 9000 പേര്‍ക്കാണ് ഈ രോഗം ഇന്ത്യയില്‍ സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: India-UAE flights to remain suspended until June 14

We use cookies to give you the best possible experience. Learn more