| Friday, 8th December 2017, 5:10 pm

ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് താരം ഇനി ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞയില്‍; കോമള്‍ തട്ടാലിനേയും ധീരജിനേയും മറി കടന്ന് ഐ.എസ്.എല്ലിലെത്തുന്ന ആദ്യ കൗമാര താരം

എഡിറ്റര്‍

മുംബൈ: ഗോള്‍ വരള്‍ച്ച തുടരുന്ന ബ്ലാസ്‌റ്റേഴ്‌സ് നിരയിലേക്ക് ആരാധകര്‍ക്ക് അശ്വാസമായി ഇന്ത്യയുടെ ലോകകപ്പ് ഹീറോ. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന മുഹമ്മദ് റാക്കിപ് ആണ് ബ്ലാസ്‌റ്റേഴ്‌സുമായി കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ ഒപ്പിട്ട റാക്കിപിനെ റിസര്‍വില്‍ വെക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. താരം ടീമിനൊത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിശീലനം നടത്തി വരികയാണ്. മണിപ്പൂരില്‍ നിന്നുമുള്ള സെന്‍ട്രല്‍ ഡിഫന്‍ഡറാണ് റാക്കിപ്. ലോകകപ്പില്‍ ഫൈനല്‍ ഇലവനില്‍ ഇടം നേടാന്‍ സാധിച്ചില്ലെങ്കിലും ടീമിനൊപ്പം പരിശീലനം നടത്താനും മറ്റും സാധിച്ചതു തന്നെ റാക്കിപിന് മികച്ച അനുഭവമാണ്.

അതേസമയം, കേരളാ ബ്ലാസ്റ്റേഴ്‌സ് ഐ.ലീഗ് രണ്ടാം ഡിവിഷനില്‍ തങ്ങളുടെ രണ്ടാം നിര ടീമിനെ ഇറക്കാന്‍ പദ്ധതിയിടുന്നതായാണ് റി്‌പ്പോര്‍ട്ട്. അത് ശരിയാണെങ്കില്‍ റാക്കിപിനെ പോലുള്ള താരങ്ങള്‍ക്ക് ഐ.എസ്.എല്ലിന് മുമ്പ് തയ്യാറെടുപ്പ് നടത്താനുള്ള അവസരമായി അത് മാറും.


Also Read: ‘ഒമ്പത് വര്‍ഷമായി രാജ്യത്തിന് വേണ്ടി കളിക്കുന്നു, എന്നിട്ടും എന്റെ പേര് പോലും ഓര്‍മ്മയില്ല’; തന്റെ പേര് തെറ്റായി വിളിച്ച ആരാധകനെതിരെ പൊട്ടിത്തെറിച്ച് ജഡേജ


അണ്ടര്‍ 17 ലോകകപ്പിന് പിന്നാലെ ഐ.എസ്.എല്ലുമായി നിരവധി താരങ്ങളെ ബന്ധിപ്പിച്ച വാര്‍ത്തകളുണ്ടായിരുന്നു. പക്ഷെ എല്ലാം വാര്‍ത്തകളില്‍ മാത്രം ഒതുങ്ങി. ആ ടീമില്‍ നിന്നും ഐ.എസ്.എല്‍ കരാറില്‍ ഒപ്പിടുന്ന ആദ്യ താരമാകും റാക്കിപ്. കോമള്‍ തട്ടാല്‍, ധീരജ് സിംഗ് തുടങ്ങിയ താരങ്ങളെ മറി കടന്നാണ് റാക്കിപ് ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തുന്നത്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more