ന്യൂദല്‍ഹി: ഇന്ത്യ വികസിപ്പിച്ച കൊവിഡ് വാക്‌സിനു വേണ്ടി 190 രാജ്യങ്ങള്‍ മുന്‍കൂര്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന ഇന്ത്യ ടിവി ചെയര്‍മാന്റെ വാദം അടിസ്ഥാനരഹിതമെന്ന് റിപ്പോര്‍ട്ട്.
ആഗോളതലത്തില്‍ വാക്‌സിന്‍ നല്‍കുകയെന്നത് കമ്പനിയുടെ ലക്ഷ്യമാണെന്ന് ഭാരത് ബയോടെക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ ജനുവരി 3 ന് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 70 രാജ്യങ്ങളിലെ വിദേശ പ്രതിനിധികള്‍ ഡിസംബര്‍ 9 ന് കമ്പനിയുടെ മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും ഓര്‍ഡറുകളെക്കുറിച്ചോ പ്രീ ബുക്കിംഗിനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ആള്‍ട്ട് ന്യൂസിന്റെ ഫാക്ട് ചെക്കിംഗ് പറയുന്നത്.
എന്നാല്‍, 190 രാജ്യങ്ങള്‍ വാക്‌സിന്‍ മുന്‍കൂര്‍ ബുക്ക് ചെയ്‌തെന്നായിരുന്നു ഇന്ത്യാടിവി ചെയര്‍മാന്‍ രജത് ഷര്‍മ്മ ട്വീറ്റ് ചെയ്തത്. മോദിയുടെ നയങ്ങള്‍ കാരണമാണ് ഇത് നടന്നതെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.
”നമ്മുടെ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്‍ ഫലപ്രദവും വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമാണ്. നരേന്ദ്ര മോദിയുടെ നയങ്ങളും നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവുകളും കാരണമാണിത്. 190 രാജ്യങ്ങള്‍ മുന്‍കൂട്ടി വാക്‌സിന്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് വാക്‌സിനിനെക്കുറിച്ച് സംശയം ഉന്നയിക്കുന്നവര്‍ അറിഞ്ഞിരിക്കണം, ” രജത് ശര്‍മ്മ ട്വീറ്റ് ചെയ്തു.
രജത് ശര്‍മ്മക്ക് പുറമെ നിരവധി ബി.ജെ.പി നേതാക്കളും തെറ്റായ വിവരം പങ്കുവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: India TV’s Rajat Sharma falsely claims 190 countries pre-book India-made Covaxin