| Friday, 29th December 2017, 10:00 am

ഇന്ത്യ ബലൂചിസ്ഥാനെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹാഫീസ് സയ്യീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഇന്ത്യ ബലൂചിസ്ഥാനെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പാകിസ്ഥാനില്‍ കഴിയുന്ന ഭീകരന്‍ ഹാഫീസ് സയീദ്. ഇന്ത്യ ആദ്യം പാകിസ്ഥാനെ വിഭജിച്ചെന്നും ഇനി അവരുടെ ലക്ഷ്യം ബലൂചിസ്ഥാനാണെന്നും ഹാഫീസ് കൂട്ടിച്ചേര്‍ത്തു.

മുംബൈ ആക്രമണത്തില്‍ തനിയ്ക്ക് പങ്കില്ലെന്ന വാദവും ഹാഫീസ് ആവര്‍ത്തിച്ചു. നാഷണല്‍ ന്യൂസ് ചാനല്‍ ഓഫ് പാകിസ്ഥാന്‍ എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഹാഫീസിന്റെ പ്രതികരണം.

പാക് ആഭ്യന്തര മന്ത്രി ഇന്ത്യയെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഹാഫീസ് പറഞ്ഞു. 1994 ല്‍ അമേരിക്ക സന്ദര്‍ശനവേളയില്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചപ്പോള്‍ ആദ്യം ആരും എതിര്‍ത്തിരുന്നില്ലെന്നും ഹാഫീസ് പറയുന്നു.

പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മുസ്‌ലിം ലീഗുകളും വ്യാജമാണെന്നും പാക്കിസ്ഥാന്‍ വിരുദ്ധരുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാഹോറില്‍ ഓഫീസ് തുടങ്ങി രണ്ട് ദിവസത്തിനകം ഹാഫീസ് സയ്യിദിന്റെ അഭിമുഖം മാധ്യമങ്ങളില്‍ വന്നത് സര്‍ക്കാരിനും വെല്ലുവിളിയായിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more