|

സഞ്ജു ഏകദിന ടീമില്‍, രോഹിത് ടെസ്റ്റില്‍ മാത്രം; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. മലയാളി താരം സഞ്ജു സാംസണിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി.

നേരത്തെ ടി-20 ടീമിലേക്ക് മാത്രമായിട്ടായിരുന്നു സഞ്ജുവിനെ പരിഗണിച്ചത്. പരിക്ക് ഭേദമായ രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്.

വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ ടെസ്റ്റിന് ശേഷം കോഹ്‌ലി നാട്ടിലേക്ക് മടങ്ങും. രോഹിത് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ പരിക്ക് സംബന്ധിച്ച വിവാദങ്ങളാണ് ടീമില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചത്.

പരിക്കുണ്ടായിട്ടും ടീമില്‍ ഉള്‍പ്പെടുത്തിയ വരുണ്‍ ചക്രവര്‍ത്തിയെ ടി-20 ടീമില്‍ നിന്ന് ഒഴിവാക്കി.

പുതുക്കിയ ടീം

ടി-20

വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, മയാങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസപ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ദീപക് ചഹാര്‍, ടി. നടരാജന്‍

ഏകദിനം

വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, മയാങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍, സഞ്ജു സാംസണ്‍

ടെസ്റ്റ്

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, മയാങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India Tour of Australia Team Change Virat Kohli Rohit Sharma Sanju Samson