[]മെല്‍ബണ്‍: വരാനിരിക്കുന്ന ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഓസ്ട്രേലിയന്‍ ടീമിനൊപ്പം സ്കിപ്പര്‍ മൈക്കല്‍ ക്ലാര്‍ക്ക് ഉണ്ടാവില്ല. പുറംവേദനയെ തുടര്‍ന്നാണ് ക്ലാര്‍ക്കിനെ വലിക്കുന്നത്.
ക്രിക്കറ്റ് ഓസ്ട്രേലിയ നാഷണല്‍ സെലക്ഷന് പാനലാണ് ക്ലാര്‍ക്ക് ഇന്ത്യന്‍ ടൂറില്‍ ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയത്. ക്ലാര്‍ക്കിന് പകരം ഫെര്‍ഗൂസനെ ഇറക്കുമെന്നും സെലക്ഷന് പാനല്‍ പറഞ്ഞു.
ഒക്ടോര്‍ പത്തിന് ആരംഭിക്കുന്ന മത്സരത്തില്‍ ട്വന്റി 20യും 7 ഏകദിനവുമാണ് ഉണ്ടാവുക. ക്ലാര്‍ക്കിനെ കരിയറിലുടനീളം വലയ്ക്കുന്നതാണ് പുറംവേദന.
നവംബറില്‍ തുടങ്ങുന്ന ആഷസ് സീരിസിന് മുമ്പായി ക്ലാര്‍ക്കിന് ആരോഗ്യം വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ക്ലാര്‍ക്കിന്റെ അഭാവത്തില്‍ ജോര്‍ജ്ജ് ബെയ്ലി ഏകദിന ടീമിനെ നയിക്കും. ബ്രാഡ് ഹാഡിനായിരിക്കും വൈസ് ക്യാപ്റ്റന്‍.
ഇന്ത്യയുമായി ഏറ്റുമുട്ടുന്ന മികച്ച ക്യാപ്റ്റനായിരുന്നു ക്ലാര്‍ക്ക് എന്നും നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ സേവനം ഇന്ത്യന്‍ പര്യടനത്തില്‍ ലഭ്യമാകില്ലെന്നും നാഷണല്‍ സെലക്ടര്‍ ജോണ്‍ വ്യക്തമാക്കി.