| Friday, 13th April 2018, 7:56 pm

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമെന്ന് സര്‍വ്വേഫലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: വരാനിരിക്കുന്ന കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മേല്‍കൈ നേടുമെന്ന് ഇന്ത്യാ ടുഡേയുടെ സര്‍വ്വേഫലം. കോണ്‍ഗ്രസ് 90 മുതല്‍ 101 സീറ്റുവരെ കോണ്‍ഗ്രസ് നേടുമെന്നാണ് സര്‍വ്വേറിപ്പോര്‍ട്ടില്‍ പറയുന്നത്. ബി.ജെ.പിക്ക് 78 മുതല്‍ 86 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ജെ.ഡി.എസ് 34 മുതല്‍ 43 വരെ സീറ്റും മറ്റുള്ളവര്‍ 4 മുതല്‍  7 സീറ്റുവരെ നേടുമെന്നും പറയുന്നു.

രാഷ്ട്രീയ പ്രാധാന്യമുള്ള കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 12നാണ്. വോട്ടെണ്ണല്‍ മെയ് 15ന് നടത്തി ഫലം പ്രഖ്യാപിക്കും. ഏപ്രില്‍ 17ന് തെരഞ്ഞെടപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24. 25നാണ് സൂക്ഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 27 ആണ്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.


Read Also :നിങ്ങളുടെ മൗനം അംഗീകരിക്കാന്‍ കഴിയില്ല, മറുപടി തരൂ… ഇന്ത്യകാത്തിരിക്കുകയാണ്; മോദിയോടുള്ള രണ്ട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി


സോഷ്യല്‍ മീഡിയ വഴി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും. പൊതുപ്രവേശന പരീക്ഷകള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. കര്‍ണാടകത്തിലെ എല്ലാ മണ്ഡലങ്ങളിലും വി.വി. പാറ്റ് സംവിധാനം ഉപയോഗിക്കും. വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിക്കും.

കര്‍ണാടകത്തിലെ എല്ലാ മണ്ഡലങ്ങളിലും വി.വി. പാറ്റ് സംവിധാനം ഉപയോഗിക്കും. വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിക്കും. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കും.

45 പോളിങ് സ്റ്റേഷനുകള്‍ വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കും. പോളിങ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക സംവിധാനം ഒരുക്കും. തെരഞ്ഞെടുപ്പിന്റെയും വോട്ട് രേഖപ്പെടുത്തലിന്റെയും പ്രാധാന്യം കര്‍ണാടകയിലെ യുവാക്കളില്‍ എത്തിക്കാനും പ്രമുഖ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് തെരഞ്ഞെടുപ്പ് കമീഷന്റെ പ്രചാരകനാകും.

കര്‍ണാടകയില്‍ ആകെ 4.96 കോടി വോട്ടര്‍മാരുണ്ട്. കര്‍ണാടക നിയമസഭയുടെ കാലാവധി മെയ് 28ന് അവസാനിക്കും.

2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ 224 അംഗ നിയമസഭയില്‍ 122 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. ജനതാദള്‍ എസ് (ജെ.ഡി.എസ്), ബി.ജെ.പി എന്നിവ 40 വീതം സീറ്റുകള്‍ നേടി. കര്‍ണാടക ജനതപക്ഷ (കെ.ജെ.പി) ആറും ബദവാര ശ്രമികാര കോണ്‍ഗ്രസ് പാര്‍ട്ടി (ബി.എസ്.ആര്‍ കോണ്‍ഗ്രസ്) നാലും സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കര്‍ണാടക മക്കള പക്ഷ (കെ.എം.പി), സമാദ് വാദി പാര്‍ട്ടി (എസ്.പി), സര്‍വോദയ കര്‍ണാടക പക്ഷ (എസ്.കെ.പി) എന്നീ ചെറുകക്ഷികള്‍ ഓരോ സീറ്റ് വീതം നേടി. ഒമ്പത് സ്വതന്ത്രരും വിജയിച്ചു.

We use cookies to give you the best possible experience. Learn more