| Tuesday, 22nd October 2019, 8:12 pm

എക്‌സിറ്റ് പോളുകളെ തകിടം മറിച്ച് മറ്റൊരു എക്‌സിറ്റ് പോള്‍; ഹരിയാനയില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും തുല്യസാധ്യതയെന്ന് കണ്ടെത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയ്ക്കു പുറമേ ഹരിയാനയിലും ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന എക്‌സിറ്റ് പോളുകള്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തൂക്കുസഭയെന്ന് പ്രവചിച്ച് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സര്‍വേ. ഏതു വശത്തേക്കു വേണമെങ്കിലും ചായാവുന്ന ഫലമായിരിക്കും 24-ന് പുറത്തുവരികയെന്നാണ് ഈ ഫലം പറയുന്നത്.

90 അംഗ നിയമസഭയില്‍ ബി.ജെ.പി 32-44 സീറ്റുകള്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് അവര്‍ പറയുന്നത്. ഇവിടെ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 47 സീറ്റാണ്.

അതേസമയം കോണ്‍ഗ്രസിന്റെ വിജയസാധ്യത പറയുന്നത് 30-42 സീറ്റുകളിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ 15 സീറ്റുകള്‍ മാത്രം ജയിച്ച സംസ്ഥാനത്താണിത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതുപോലെ ദുഷ്യന്ത് ചൗട്ടാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി) 6-10 സീറ്റുകള്‍ വിജയിക്കുമെന്നാണ് അവര്‍ പറയുന്നത്. മറ്റുള്ള കക്ഷികളും 6-10 സീറ്റുകള്‍ വിജയിക്കുമെന്ന് അവര്‍ പ്രവചിക്കുന്നു.

ബി.ജെ.പി 33 ശതമാനം വോട്ടുകളും കോണ്‍ഗ്രസ് 32 ശതമാനം വോട്ടുകളും നേടുമെന്ന് പറയുന്ന ഫലത്തില്‍ ജെ.ജെ.പി 14 ശതമാനം നേടുമെന്ന് പറയുന്നു.

23,118 പേരെ പോളില്‍ പങ്കെടുപ്പിച്ചാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. ഒ.ബി.സി വിഭാഗക്കാരെയാണ് പ്രധാനമായും ഇതില്‍ പങ്കെടുപ്പിച്ചിരിക്കുന്നത്. 24 ശതമാനം. ജാട്ട് (22), പട്ടികജാതി (21), ജനറല്‍ (17), ബ്രാഹ്മണര്‍ (7), മുസ്‌ലിം, സെയ്‌നി, ഗുജ്ജര്‍ (3) എന്നിങ്ങനെയാണ് ബാക്കി കണക്കുകള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

36-50 വയസ്സിനിടയിലുള്ളവര്‍ 32 ശതമാനവും 26-35 പ്രായമുള്ളവര്‍ 30 ശതമാനവുമാണ് പങ്കെടുത്തിരിക്കുന്നത്. 18-25 പ്രായമുള്ളവര്‍ 19 ശതമാനമാണ്.

We use cookies to give you the best possible experience. Learn more