മഹാരാഷ്ട്ര ബി.ജെ.പി തൂത്തുവാരുമെന്ന് ഇന്ത്യാടുഡേ എക്‌സിറ്റ് പോള്‍; കോണ്‍ഗ്രസിന് പരമാവധി 50 ഇടത്ത് വിജയം
assembly elections
മഹാരാഷ്ട്ര ബി.ജെ.പി തൂത്തുവാരുമെന്ന് ഇന്ത്യാടുഡേ എക്‌സിറ്റ് പോള്‍; കോണ്‍ഗ്രസിന് പരമാവധി 50 ഇടത്ത് വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st October 2019, 7:31 pm

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ശിവസേന സഖ്യം അധികാരത്തിലെത്തുമെന്ന് ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യാ എക്‌സിറ്റ് പോള്‍. സംസ്ഥാനത്ത് 124 മുതല്‍ 109 വരെ സീറ്റുകളില്‍ ബി.ജെ.പി വിജയത്തിലെത്തുമെന്നാണ് പ്രവചനം. ശിവസേന 57 മുതല്‍ 70 സീറ്റുകളും നേടും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍സിപിയും മറ്റ് പാര്‍ട്ടികളും 40 സീറ്റില്‍ ജയം നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

കോണ്‍ഗ്രസ് 32 മുതല്‍ 50 സീറ്റുകള്‍ മാത്രമാണ് നേടുകയെന്നും പോള്‍ പറയുന്നു.

സംസ്ഥാനത്തെ 60,609 പേരുടെ അഭിപ്രായ സര്‍വ്വെ രേഖപ്പെടുത്തിയാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍.

അതേസമയം കേരളത്തില്‍ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യ എക്സിറ്റ് പോള്‍. മണ്ഡലത്തില്‍ എന്‍.ഡി.എ രണ്ടാം സ്ഥാനത്തെത്തുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.

യു.ഡി.എഫ് 40 ശതമാനം വോട്ട് നേടുമെന്നും എന്‍.ഡി.എ 37 ശതമാനം വോട്ട് നേടുമെന്നുമാണ് ഫലം പറയുന്നത്. കഴിഞ്ഞതവണയും യു.ഡി.എഫ് ജയിച്ച മണ്ഡലത്തില്‍ എന്‍.ഡി.എയായിരുന്നു രണ്ടാംസ്ഥാനത്ത്. 89 വോട്ടിനു മാത്രമായിരുന്നു വിജയം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം എല്‍.ഡി.എഫിന് 21 ശതമാനം വോട്ട് മാത്രമാണു ലഭിക്കുകയെന്നും ഫലം പറയുന്നു. 74.12 ശതമാനമാണ് മഞ്ചേശ്വരത്തെ പോളിങ്.