ന്യൂദല്‍ഹി: 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 45 വയസ്സിനു മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.
പല സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം.
It has been decided that from 1st April, the vaccine will open for everybody above 45 years of age. We request that all eligible should immediately register and get vaccinated: Union Minister Prakash Javadekar #COVID19 pic.twitter.com/RWoTORzYnW
— ANI (@ANI) March 23, 2021
60 വയസ്സിനു മുകളിലുള്ളവര്‍ക്കും 45 വയസ്സിനു മുകളിലുള്ള, മറ്റു രോഗങ്ങളുള്ളവര്‍ക്കുമാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്.
നിലവില്‍ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് എടുക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. രണ്ടാം ഡോസ് എട്ടാഴ്ചയ്ക്കുള്ളില്‍ എടുത്താല്‍ മതി. രാജ്യത്ത് വാക്‌സീനു ക്ഷാമമില്ലെന്നും ആവശ്യത്തിനു വാക്‌സിന്‍ ഡോസുകളുണ്ടെന്നും ജാവദേക്കര്‍ വ്യക്തമാക്കി.