ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാന്‍ അടക്കമുള്ള നഗരങ്ങളില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ എടുക്കാനൊരുങ്ങി ഇന്ത്യ. ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ആളുകളെ സുരക്ഷിതരാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും ഉന്നതതലയോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം അറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നഗരങ്ങളില്‍ അകപ്പെട്ടുപോയവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുമെന്നും എംബസി അറിയിച്ചു. വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.